News n Views

ദ ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം ; ശശി തരൂരിനെതിരെ കേസെടുത്ത് കോടതി 

THE CUE

ശശി തരൂര്‍ എംപിക്കെതിരെ അപകീര്‍ത്തി കേസെടുത്ത് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി. ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.സന്ധ്യ ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്. കേസില്‍ ഈ മാസം 21 ന് ഹാജരാകാന്‍ കോടതി ശശി തരൂരിന് നോട്ടീസ് അയച്ചു. ഭാര്യമാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് നായര്‍ സമുദായത്തിലെ പുരുഷന്‍മാര്‍ മനസ്സിലാക്കിയിരുന്നത് മുറിക്ക് പുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോയെന്ന് നോക്കിയായിരുന്നു എന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുവെന്നാണ് പരാതി.

പുത്രസമ്പാദനത്തിന് സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. എന്നാല്‍ മറ്റ് സമയങ്ങളില്‍ അവര്‍ക്ക് സുഖം തേടി എവിടെയും പോകാമെന്ന് പരാമര്‍ശിക്കുന്നതായും പരാതിയില്‍ പറയുന്നു. വംശ നിലനില്‍പ്പിനായി പാണ്ഡുവും കുന്തിയും നടത്തുന്ന സംഭാഷണങ്ങള്‍ക്കിടെയാണ് ഉദാഹരണമായി നായര്‍ സ്ത്രീകളെപ്പറ്റി തരൂര്‍ വിവരിക്കുന്നത്. എന്നാല്‍ ഇത് നായര്‍ സ്ത്രീകളെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT