News n Views

തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം; ഗംഗ ഇനി കൗണ്‍സിലര്‍

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. ഡി.എം.കെയിലെ ഗംഗാ നായക്കാണ് വിജയിച്ചത്. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37ാം വാര്‍ഡിലായിരുന്നു ഗംഗാ നായക് മത്സരിച്ചത്.

20 വര്‍ഷമായി ഡി.എം.കെ പ്രവര്‍ത്തകയാണ് 49കാരിയായ ഗംഗാ നായക്. വെല്ലൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്.

ഡി.എം.കെയ്ക്ക പുറമേ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 15 ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിച്ചിരുന്നു. പലരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT