News n Views

പാറയായതിനാല്‍ സമാന്തര കുഴി നിര്‍മ്മാണം മന്ദഗതിയില്‍ ; കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യം ദുഷ്‌കരമാകുന്നു 

THE CUE

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ സമാന്തര കുഴിയെടുത്ത് ശ്രമം തുടരുന്നു. പെട്രോളിയം ഖനനത്തിനുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് 100 അടി കുഴിയെടുത്ത് രണ്ടു വയസ്സുകാരന്‍ സുജിത് വില്‍സണിന്റെ അടുത്തെത്താനാണ് ശ്രമം. 92 അടി ആഴത്തിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുഞ്ഞ് കുഴല്‍കിണറില്‍ അകപ്പെട്ടിട്ട് 70 മണിക്കൂറോളമായി. കുഴിയെടുത്ത് കുഞ്ഞിന്റെ അടുത്തെത്തണമെങ്കില്‍ 24 മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. പാറയുള്ളതുമൂലമാണ് കാലതാമസമുണ്ടാകുന്നത്.

അതേസമയം 45 മീറ്റര്‍ പിന്നിട്ടാല്‍ മണ്ണ് ആയിരിക്കുമെന്ന പ്രതീക്ഷയാണ് ദൗത്യ സംഘത്തിനുള്ളത്. 100 അടി താഴ്ചയില്‍ കുഴിയെടുത്ത ശേഷം തിരശ്ചീനമായി തുരങ്കമുണ്ടാക്കി കുട്ടിയെ രക്ഷപ്പെടുത്താനാണ് പദ്ധതി. ഓരോ മണിക്കൂര്‍ വൈകുന്തോറും കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കയേറുകയാണ്. 75 മണിക്കൂര്‍ വരെ കുഞ്ഞിന്റെ ജീവന് ഭീഷണിയില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

തിങ്കളാഴ്ച കുട്ടിയുടെ കൈകള്‍ ഇളകുന്നത് കണ്ടിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നിന് 45 കിലോമീറ്റര്‍ അകലെ മണപ്പാറയിലെ നാടുകാടുപ്പട്ടി ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് 5.40 നാണ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി സമീപത്തെ കുഴല്‍കിണറില്‍ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 92 അടിയിലേക്ക് വീഴുകയായിരുന്നു. 600 അടിയാണ് കുഴല്‍കിണറിന്റെ ആഴം.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT