News n Views

പൗരത്വഭേദഗതി നിയമം: നിയമസാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

THE CUE

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി തിടുക്കത്തില്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാഹുവ മോയിത്ര നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീ കോടതിയുടെ പ്രതികരണം. പൗരത്വബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കണമെന്നായിരുന്നു മാഹുവ മോയിത്രയുടെ ആവശ്യം. ഹര്‍ജി സുപ്രീം കോടതി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. മതാടിസ്ഥാനത്തിലുള്ള വിഭജനം രാജ്യത്തിന് ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ലീഗ് എംപിമാര്‍ സുപ്രീം കോടതിയില്‍ നേരിട്ടെത്തിയാണ് കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ലീഗിന് വേണ്ടി ഹാജരാകുന്നത്. ബില്ലിനെതിരെ ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. പൗരത്വഭേദഗതി ബില്ലിനെ സാധ്യമായ വേദികളിലെല്ലാം ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

രാജ്യസഭയും ലോക്‌സഭയും പാസിക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ആയിരങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ ഗുവാഹട്ടിയിലുണ്ടായ പൊലീസ് വെടിവെയ്പില്‍ മൂന്ന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. അസമിലും ത്രിപുരയിലും മേഘാലയയിലും ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT