News n Views

‘ഏകീകൃത സിവില്‍ കോഡിന് സമയമായി’; അയോധ്യ വിധിക്ക് തൊട്ടുപിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് 

THE CUE

രാജ്യത്ത് ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് തൊട്ടുപിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചുവരികയാണ്. ചീഫ് ജസ്റ്റിസ് ഡിന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് നവംബര്‍ 15 ന് കേസ് പരിഗണിക്കുന്നത്.

മതങ്ങള്‍ക്ക് അതീതമായി ഒരേ ഒരു വ്യക്തിനിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നത്. പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍, സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ലോ കമ്മീഷനോടും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അയോധ്യ കേസില്‍ സംഘപരിവാര്‍ നിലപാടുകള്‍ക്ക് അനുകൂലമായ വിധിയുണ്ടായതിന് പിന്നാലെ പ്രതിരോധമന്ത്രിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായ പ്രകടനമുണ്ടായത് ഏറെ നിര്‍ണ്ണായകമാണ്.

മുസ്ലിം സംഘടനകള്‍ ഏക സിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം അയോധ്യ കേസില്‍ ഭരണണഘടനാ ബഞ്ചില്‍ നിന്നുണ്ടായത് ചരിത്ര വിധിയാണെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. എല്ലാ മതങ്ങളും തുല്യരാണ് എന്ന കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നതാണ് വിധി. ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി എടുക്കേണ്ടതില്ല.വിഷയത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

SCROLL FOR NEXT