News n Views

‘അവസാന ശ്വാസം വരെ തടവ്’; നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ ശിക്ഷ വിധിച്ച് കോടതി

THE CUE

നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. കാസര്‍കോട് സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ജീവിതാന്ത്യം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഒരു മാസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നിന്റെ വിധി പ്രസ്താവം. പ്രതി 25,000 രൂപ പിഴയും ഒടുക്കണം. 2018ല്‍ കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമ നിയമം (പോക്‌സോ) ഭേദഗതി ചെയ്തതിന് ശേഷം സംസ്ഥാനത്ത് വിചാരണ നടത്തി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.

നാലരവയസുള്ള ഒരു പെണ്‍കുട്ടിയെ മൃഗീയമായി, മനുഷ്യത്വരഹിതമായി പീഡിപ്പിച്ച പ്രതിക്കെതിരെ ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. അവസാനത്തെ ശ്വാസം വരെ എന്ന് കോടതി വിധിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
പ്രകാശ് അമ്മണ്ണായ, സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

2018 ഒക്ടോബറിലാണ് വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന പട്ടിക ജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. നാലുവയസുകാരിയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. രണ്ട് തവണ കൂടി പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പോക്‌സോ വകുപ്പ് ഭേദഗതി പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചാല്‍ ജീവപര്യന്തം തടവ് അടക്കം കനത്ത ശിക്ഷകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT