News n Views

യുവാവ് തടാകത്തില്‍ ഇറങ്ങിനിന്നു,കസിന്‍ ഷൂട്ട് ചെയ്തു ;ടിക് ടോക് ചിത്രീകരണത്തിനിടെ ദാരുണാന്ത്യം 

THE CUE

ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ഹൈദരാബാദിലാണ് നടുക്കുന്ന സംഭവം. 24 കാരനായ നരസിംഹലുവിനാണ് കഴിഞ്ഞ ദിവസം ദാരുണാന്ത്യമുണ്ടായത്. യുവാവ് വെള്ളത്തിലിറങ്ങി നില്‍ക്കുകയും കസിന്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. കൂടുതല്‍ ആഴമുള്ള സ്ഥലത്തേക്ക് നീങ്ങിയപ്പോള്‍ യുവാവ് മുങ്ങിപ്പോയി. അര്‍ദ്ധസഹോദരന്‍ പ്രശാന്ത് വീഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രശാന്ത് ഒച്ചവെച്ച് ആളെക്കൂട്ടി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നരസിംഹലു മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവശേഷം ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കസിന്‍ പ്രശാന്തിനെ കാണാനെത്തിയതായിരുന്നു നരസിംഹലു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തടാകക്കരയിലേക്ക് പോവുകയായിരുന്നു.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT