News n Views

തൃപുരയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം 17 കാരിയെ കാമുകനായ പ്രതിയും അമ്മയും ചേര്‍ന്ന് തീക്കൊളുത്തി കൊന്നു 

THE CUE

17 കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് രണ്ടുമാസത്തോളം തടവിലാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീക്കൊളുത്തി കൊലപ്പെടുത്തി. ദക്ഷിണ തൃപുരയിലെ ശാന്തിര്‍ബസാറിലാണ് നടുക്കുന്ന സംഭവം. പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അന്‍പതിനായിരം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് കാമുകന്‍ അജോയ് രുദ്രപാലും ഇയാളുടെ അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീക്കൊളുത്തിയത്. ഇവരെ നാട്ടുകൂര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

17 കാരിക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി രണ്ട് മാസത്തോളം തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. അന്‍പതിനായിരം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്ക് പതിനേഴായിരം രൂപയേ സംഘടിപ്പിക്കാനായുള്ളൂ. ഇത് വെള്ളളിയാഴ്ച അജോയുടെ അമ്മയ്ക്ക് കൈമാറുകയും ചെയ്തു. മുഴുവന്‍ പണവുമില്ലാത്തതിനാല്‍ ക്ഷുഭിതനായ അജോയും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് 17 കാരിയുടെ അമ്മ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല.

രണ്ടാം തവണ പണം ആവശ്യപ്പെട്ടപ്പോഴും പരാതിപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ടില്ല.മകളെ തീക്കൊളുത്തിയെന്ന വിവരമറിഞ്ഞ് പൊലീസിനെ സമീപിച്ചപ്പോഴും അവഗണനയാണ് നേരിട്ടതെന്നും കുടുംബം വ്യക്തമാക്കുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് അജോയ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ച വെയ്ക്കുകയും ചെയ്തു. മതിയായ ഭക്ഷണം പോലും പെണ്‍കുട്ടിക്ക് നല്‍കിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT