News n Views

‘കണക്ക് ചോദിച്ചാല്‍ കൊല്ലുന്നത് അന്യായ നന്‍മയാണല്ലോ’; ഭീഷണികള്‍, സാമ്പത്തിക തട്ടിപ്പ് വാദം ശരിവെയ്ക്കുന്നുവെന്ന്‌ ഡോ.മുഹമ്മദ് അഷീല്‍ 

THE CUE

200 ഓളം കോടി രൂപയുടെ ചാരിറ്റിയുടെ കണക്ക് ചോദിക്കുമ്പോള്‍ ഫിറോസ് കുന്നംപറമ്പില്‍ അനുകൂലികള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. കണക്ക് ചോദിച്ചാല്‍ കൊല്ലുന്നത് അന്യായ നന്‍മയാണല്ലോയെന്നും അഷീല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ ചോദിച്ചു. നന്‍മയല്ല ലക്ഷ്യമെന്ന് ഇത്തരം ഭീഷണികളില്‍ നിന്ന് വ്യക്തമാവുകയാണ്. ചാരിറ്റിയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന തന്റെ വാദം ശരിവെയ്ക്കുന്നതാണ് ഫിറോസിന് വേണ്ടി വാദിക്കുന്ന സൈബര്‍ ഗുണ്ടകളുടെ ഭീഷണികളെന്നും അഷീല്‍ പറഞ്ഞു.

200 കോടിയുടെ ചാരിറ്റി ചെയ്തിട്ടുണ്ടെങ്കില്‍, പണം എവിടെ നിന്ന് വന്നു, എങ്ങിനെ വന്നു, എങ്ങിനെ ചെലവഴിച്ചു എന്നൊക്കെ കണക്ക് വ്യക്തമാക്കേണ്ടതുണ്ട്. അത് ചോദിക്കുമ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിനാണ്. നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ജീവിക്കുമ്പോള്‍ കണക്ക് ഫെയ്‌സ്ബുക്കില്‍ കാണിക്കണം. ഞങ്ങള്‍ക്ക് വേണ്ടാത്ത കണക്ക് നിനക്കെന്തിനാണെന്നാണ് ഫിറോസ് അനുകൂലികള്‍ ചോദിക്കുന്നത്. എന്നാല്‍ കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കാതെ വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്നത് എഫ്‌സിആര്‍എ നിയമ പ്രകാരം ദേശദ്രോഹമാണ്
ഡോ. മുഹമ്മദ് അഷീല്‍   

തന്റെ വാദങ്ങളെ ശാക്തീകരിക്കുകയാണ് സൈബര്‍ ഗുണ്ടകളുടെ ഭീഷണികളെന്നും അഷീല്‍ വ്യക്തമാക്കി. ഒരാഴ്ചയില്‍ കൂടുതല്‍ ജീവനോടെ ഉണ്ടാകില്ലെന്നാണ് ഒരാള്‍ ഭീഷണിപ്പെടുത്തിയത്. ഒന്ന് വിട്ടീല്‍ പോയി വരണമെന്നുണ്ട്, രണ്ടാഴ്ച തരുമോയെന്നാണ് അവരോട് പറയാനുള്ളത്.

ഇത്തരം ഭീഷണികളൊന്നും വിലപ്പോകില്ല. രാത്രി രണ്ട് മണിക്കും നാലുമണിക്കും ഒക്കെ വിളിച്ച് അസഭ്യം വര്‍ഷം നടത്തി ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് തന്നെ സാമ്പത്തിക തട്ടിപ്പ് വാദം സാധൂകരിക്കപ്പെടുകയാണ്. ഭീഷണിയൊക്കെ തമാശയായാണ് കാണുന്നത്. കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. കേസ് കൊടുക്കുന്ന കാര്യം പിന്നീട് നോക്കാം. ഇതെല്ലാം ഫിറോസ് നേരിട്ട് ചെയ്യിക്കുകയാണെന്നൊന്നും താന്‍ പറയുന്നില്ല. അതിന് തക്ക തെളിവ് ഇപ്പോള്‍ തന്റെ പക്കല്‍ ഇല്ലെന്നും അഷീല്‍ പറഞ്ഞു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ, വിദേശ ഫണ്ട് കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് ദേശവിരുദ്ധമാണെന്ന് മുഹമ്മദ് അഷീല്‍ മുന്‍ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ഇന്റര്‍നെറ്റ് കോളുകളിലൂടെ ഭീഷണി തുടരുകയാണ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT