News n Views

മഴ പെയ്ത് ചത്താലും പ്രശ്‌നമില്ല. ഭൂമി കിട്ടിയിട്ടെ പോകുകയുള്ളൂ: വയനാട് കലക്‌ട്രേറ്റിന് മുന്നിലെ തൊവരിമല സമരക്കാര്‍ 

നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി 

THE CUE
പതിമൂന്ന് ദിവസമായി ഞാനിവിടെ സമരത്തിലാണ്. സ്ഥലം കിട്ടിയാലേ സമരം നിര്‍ത്തൂ. ഉറച്ച തീരുമാനമാണ്. സ്ഥലമില്ലാതെ അങ്ങോട്ട് പോയിട്ട് കാര്യമില്ല. ഒരുതുണ്ട് ഭൂമിയില്ലാത്ത അവസ്ഥയിലാണ് ഞങ്ങള്‍. കുറെ കാലമായി അപേക്ഷയുമായി നടക്കുന്നു. മാറി മാറി വരുന്ന കലക്ടര്‍മാര്‍ക്ക് അപേക്ഷ കൊടുക്കല്‍ മാത്രമാണ്. ഒന്നും നടക്കുന്നില്ല. അതിശക്തമായ സമരവുമായി മുന്നോട്ട് പോകും. മഴ പെയ്ത് ചത്താലും പ്രശ്‌നമില്ല. ഇവിടെ തന്നെ ഇരിക്കും. അതാണ് ഞങ്ങള്‍ കോളനി നിവാസികളുടെ തീരുമാനം. 
നെന്‍മേനി പഞ്ചായത്തിലെ വല്യവട്ടം കോളനിയിലെ മണി 

സമരത്തിന്റെ തുടക്കം മുതലുള്ള സീതയും ഉറപ്പിച്ച് പറയുന്നു

സമരത്തില്‍ നിന്ന് പിന്മാറില്ല. ഞങ്ങള്‍ ഇവിടെ മഴയത്താണ്. ഞങ്ങള്‍ ബുദ്ധിമുട്ട് പറഞ്ഞാല്‍ ആരെങ്കിലും സ്വീകരിക്കുമോ.എല്ലാരും കാണുന്നതാണ് ഞങ്ങളിവിടെ മഴയത്തിരിക്കുന്നത്. കുട്ടികളും തള്ളമാരും വയസ്സായവരും എല്ലാരും ഉണ്ട്. ബുദ്ധിമുട്ട് സഹിക്കുക തന്നെ. സമരം തീരുന്നത് വരെ ഞങ്ങള്‍ ഇവിടെ ഇരിക്കും. ഭൂമി കിട്ടിയാലേ പോകുകയുള്ളുവെന്ന് തീരുമാനിച്ചിട്ടാണ് ഞങ്ങള്‍ ഇവിടേക്ക് വന്നത്. 

ഏപ്രില്‍ 24നാണ് ആദിവാസികള്‍ കലക്ട്രറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. മാര്‍ച്ച് 21 നാണ് വയനാട് ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൊവരിമലയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമരക്കാരെ ഒഴിപ്പിച്ചു. ചിന്നിച്ചിതറിയ സമരക്കാര്‍ സംഘടിച്ച് കലക്ട്രേറ്റിന് മുന്നില്‍ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. ജില്ലാ കലക്ട്രര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും തീരുമാനമായില്ല. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിരാഹാര സമരം ആരംഭിച്ചത്.

ഓരോ കോളനികളില്‍ നിന്നുള്ളവരാണ് ഓരോ ദിവസവും നിരാഹാരം കിടക്കുന്നത്. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും സമരത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. റവന്യു സെക്രട്ടറിക്ക് അയച്ചിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിച്ചത്. വനംവകുപ്പും റവന്യുവകുപ്പും ഒരു മറുപടിയും നല്‍കിയിട്ടില്ല. കലക്ടര്‍ ഒരു തവണ ചര്‍ച്ച നടത്തി. അതില്‍ തീരുമാനമായില്ല. ഐക്യപ്പെടുന്ന ആളുകളെ ഉള്‍പ്പെടുത്തി സമരം ശക്തമാക്കാനാണ് തീരുമാനം.   
സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം കെ ദാസന്‍ 

സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം കെ ദാസന്‍ പറയുന്നു.

നെന്‍മേനി പഞ്ചായത്തിലെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമി ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ഈ ഭൂമി ആവശ്യപ്പെട്ടായിരുന്നു സമരം.

സിപിഐഎംഎല്‍ റെഡ്സ്റ്റാറിന് കീഴിലുള്ള അഖിലേന്ത്യ വിപ്ലവ കിസാന്‍ സഭ, ആദിവാസി ഭാരത് മഹാസഭ എന്നീ സംഘടനകളും നേതൃത്വത്തിലാണ് സമരം. സമരസമിതി കണ്‍വീനര്‍ എം പി കുഞ്ഞിക്കണാരന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT