News n Views

മോദിയെ രാജ്യത്തിന്റെ പിതാവായി അംഗീകരിക്കാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് 

THE CUE

നരേന്ദ്രമോദിയെ രാജ്യത്തിന്റെ പിതാവായി അംഗീകരിക്കാന്‍ സാധിക്കാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാനാകില്ലെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. വിദേശത്ത് കഴിയുന്നവര്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വവും സമീപനവുമാണ് ഇതിന് കാരണമെന്നും ജിതേന്ദ്രസിങ് അവകാശപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്രമോദിയെ വാഴ്ത്തിയതിന് പിന്നാലെയായിരുന്നു ജിതേന്ദ്ര സിങ്ങിന്റെ പ്രതികരണം.

മോദിയെ ഇന്ത്യയുടെ പിതാവായി വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം. ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് മോദിയെ പുകഴ്ത്തിയത്. മുന്‍പ് ഇന്ത്യ പിച്ചിചീന്തപ്പെട്ട നിലയിലായിരുന്നു. വലിയ തോതില്‍ വിയോജിപ്പുകളും പ്രശ്‌നങ്ങളുമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി എല്ലാം കൂട്ടി യോജിപ്പിച്ചു. ഒരു പിതാവിനെ പോലെ. ഞാന്‍ അദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. മഹാത്മാഗാന്ധിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി അംഗീകരിക്കപ്പെട്ടത്. ട്രംപില്‍ നിന്നുണ്ടായ മറ്റൊരു മണ്ടത്തരമാണതെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് ട്രംപിന്റ നിലപാടിനെ വാഴ്ത്തി ജിതേന്ദ്രസിങ് രംഗത്തെത്തിയത്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ മറ്റേതെങ്കിലും ലോക നേതാവിനെയോ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നതെന്ന് പറഞ്ഞായിരുന്നു ജിതേന്ദ്രസിങ്ങിന്റെ വിചിത്രവാദം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT