News n Views

ഇങ്ങനെപോയാല്‍ എന്നെയും നിങ്ങളെയും പ്രധാനമന്ത്രിയെയും കൊല്ലും, അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നും മന്ത്രി എംഎം മണി 

THE CUE

ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീക്കൊളുത്തിക്കൊന്ന പ്രതികളായ നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി എംഎം മണി. വെടിവെപ്പ് ശീലമായാല്‍ ആരെയും കൊല്ലുന്ന അവസ്ഥയില്‍ എത്തും. ഇങ്ങനെ പോയാല്‍ എന്നെയും നിങ്ങളെയും പ്രധാനമന്ത്രിയെയും ഒക്കെ കൊല്ലുന്ന സ്ഥിതിയാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവരെയെ്‌ലാം വെടിവെച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതില്‍ ഇതേ അഭിപ്രായമാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ടയര്‍ വിവാദത്തില്‍ തന്റെ ഭാഗം ഒഴിവാക്കിയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യാത്ര ചെയ്യുന്നതല്ലാതെ വണ്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ല. ടയര്‍ വെച്ചിരിക്കുന്നത് പൂജിക്കാനല്ലല്ലോ, അത് തേയും അത് മാറ്റും, അതിന് താന്‍ അഞ്ച് പൈസ പോലും കൈപ്പറ്റാറില്ലെന്നും വേറാരെങ്കിലും വാങ്ങുന്നുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT