News n Views

‘ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി’; രാജ്യം നേരിടുന്നത് അസാധാരണ മാന്ദ്യമെന്ന് മോദിയുടെ മുന്‍ ഉപദേഷ്ടാവ് 

THE CUE

രാജ്യം നേരിടുന്നത് അസാധാരണ മാന്ദ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിതെന്നും അദ്ദേഹം എന്‍ഡിടിവി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പ്രണോയ് റോയിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. 2011-16 കാലയളവില്‍ ജിഡിപി 2.5 ശതമാനം പോയിന്റുകള്‍ അധികമായി കണക്കാക്കിയിരുന്നുവെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അഭ്യന്തര വളര്‍ച്ചാ നിരക്കിനെ ഒരു സമ്പദ് വ്യവസ്ഥയുടെ സമൃദ്ധിയുടെ സൂചകമായി കണക്കാക്കുന്നതില്‍ ജാഗ്രത വേണമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഗോള തലത്തില്‍ ഈ സൂചകം അംഗീകരിക്കപ്പെട്ടതിനാല്‍ ആഭ്യന്തര വളര്‍ച്ചാ നിരക്കുകളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

കയറ്റുമതി ഇറക്കുമതി നിരക്കുകള്‍, ആഭ്യന്തര അസംസ്‌കൃത വസ്തു വ്യവസായ രംഗത്തിന്റെ വളര്‍ച്ച, ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മ്മാണ വ്യവസായ മേഖലയുടെ വളര്‍ച്ച തുടങ്ങിയവ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകങ്ങളായി കണക്കാക്കാം. എന്നാല്‍ ഇറക്കുമതി രംഗം 6 ശതമാനവും കയറ്റുമതി രംഗം ഒരു ശതമാനവും തളര്‍ച്ച നേരിടുന്നു.അസംസ്‌കൃത ഉല്‍പ്പന്ന നിര്‍മ്മാണരംഗം 10 ശതമാനവും ഉപഭോക്തൃ ഉല്‍പ്പന്ന വ്യവസായ മേഖല രണ്ട് വര്‍ഷം മുന്‍പ് 5 ഉം ഇപ്പോള്‍ ഒരു ശതമാനവും കിതപ്പിലാണ്. ഈ രംഗത്തെല്ലാമുള്ള തളര്‍ച്ചയെ 2000 -2002 കാലത്തെ മാന്ദ്യവുമായി താരതമ്യപ്പെടുത്താം. അന്ന് ജിഡിപി നിരക്ക് 4,5 ശതമാനമായിരുന്നു കൂടാതെ മേല്‍പറഞ്ഞ രംഗങ്ങളിലെ വളര്‍ച്ചാഗതി പോസിറ്റീവുമായിരുന്നു. അതായത് ഇന്ത്യ ഇപ്പോള്‍ നേരിടുന്നത് അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ മാന്ദ്യവുമാണിതെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.

നിക്ഷപം, കയറ്റുമതി, ഇറക്കുമതി, വളര്‍ച്ച, ഇതാണ് തൊഴിലുകള്‍ സൃഷ്ടിക്കുന്നത്. ക്ഷേമപദ്ധതികള്‍ക്കായി സര്‍ക്കാര്‍ എത്ര പണം ചെലവഴിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണ്. ജനങ്ങളുടെ വരുമാനം അല്ലെങ്കില്‍ കൂലി, സര്‍ക്കാരിന്റെ വരുമാനം എല്ലാം ഇടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 8 ശതമാനമായിരുന്ന ഇന്ത്യന്‍ ജിഡിപി. 2019-20 കാലയളവിലെ രണ്ടാം പാദത്തില്‍ 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്‌തു. ഇക്കാര്യങ്ങളടക്കം വിശകലനം ചെയ്താണ് അരവിന്ദ് സുബ്രഹ്മണ്യന്‍ നിലപാട് വ്യക്തമാക്കിയത്. 2014 മുതല്‍ 2018 ജൂണ്‍ വരെയാണ് അദ്ദേഹം നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചത്. ഐഐഎം അഹമ്മദാബാദ്, ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വ്യക്തിത്വമാണ് അരവിന്ദ് സുബ്രഹ്മണ്യന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

SCROLL FOR NEXT