News n Views

‘അയ്യാ ലേശം അരിതാ എന്ന് പറയുന്നവരല്ല മാവോയിസ്റ്റുകള്‍’; അട്ടപ്പാടിയിലെ കൊലകള്‍ മുഖ്യമന്ത്രി ന്യായീകരിച്ചതിങ്ങനെ

THE CUE

മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതില്‍ നിയമസഭയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റുകള്‍ അരി ചോദിച്ചെത്തുന്നവര്‍ മാത്രമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് വല്ലാത്തൊരു പരിവേഷം ചാര്‍ത്തിക്കൊടുക്കാനുള്ള ശ്രമം നല്ലതല്ല. മാവോയിസ്റ്റുകളോടും നക്‌സലുകളോടുമുളള കോണ്‍ഗ്രസ് സമീപനമല്ല ഇടതിനുള്ളത്. വര്‍ഗീസ് കൊല്ലപ്പെട്ടപ്പോള്‍ കവിഭാവനയെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്നും പിണറായി കുറ്റപ്പെടുത്തി.

മാവോയിസ്റ്റുകള്‍ എന്ന് പറയുന്നത് അയ്യാ ലേശം അരിതാ എന്ന് പറയാന്‍ വേണ്ടി പോകുന്നവരാണ് എന്ന് പറഞ്ഞ് നടക്കരുത്. അതല്ലേ ഇവിടെ പറഞ്ഞത്. ആ പാവങ്ങളുടെ അടുത്ത് പോയിട്ട് കുറച്ച് അരി ചോദിക്കുന്നവര് മാത്രമാണ്, അവരെ വെടിവെച്ചുകൊല്ലാന്‍ പാടുണ്ടോ എന്നല്ലേ ചോദിച്ചത്. അരി ചോദിക്കുന്നവര്‍ മാത്രമാണോ അവര്‍?
മുഖ്യമന്ത്രി

മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന പൊലീസ് ഭാഷ്യം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ ആവര്‍ത്തിച്ചു. പട്രോളിങ്ങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചു. സ്വയരക്ഷക്ക് വേണ്ടിയാണ് തണ്ടര്‍ബോള്‍ട്ട് തിരിച്ചുവെടിവെച്ചത്. അതിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍ കോടതി നിര്‍ദ്ദേശപ്രകാരം സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

പൊലീസ് നടത്തിയ കൊലപാതകമാണിതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയോട് കാണിക്കുന്ന ഭരണകൂടഭീകരതയുടെ അങ്ങേയറ്റത്തെ നടപടിയാണ് ഏറ്റുമുട്ടല്‍ കൊലപാതകം. മാവോയിസ്റ്റുകളോടുള്ള സര്‍ക്കാര്‍ നയം കാനം രാജേന്ദ്രനെയെങ്കിലും പിണറായി ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. എന്‍ ഷംസുദ്ദീന്റെ അടിയന്തിര പ്രമേയത്തിന് അനുമതി കിട്ടിയില്ലെങ്കിലും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകാതെയാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT