News n Views

‘അവര്‍ മാവോയിസ്റ്റുകളാണ്’; അലനും താഹയും സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി

THE CUE

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലനും താഹയും സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിനിടെ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ സിപിഐഎം സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പിണറായിയുടെ പ്രതികരണം.

അവര്‍ മാവോയിസ്റ്റുകളാണ്. സിപിഐഎം പ്രവര്‍ത്തകരൊന്നും അല്ല. പരിശോധന നടന്നുകഴിഞ്ഞല്ലോ, അതെല്ലാം വ്യക്തമായതാണ്.  
മുഖ്യമന്ത്രി  
യുഎപിഎ കേസില്‍ ജാമ്യം തേടി അലനും താഹയും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.  

രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ഹെലികോപ്റ്റര്‍ കരാറിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. നിരക്കില്‍ കാര്യമില്ലെന്ന് പിണറായി പറഞ്ഞു. ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് പൊലീസിന്റെ കാര്യക്ഷമത കൂട്ടാനാണ്. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഹെലികോപ്റ്റര്‍ നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജപ്പാന്‍-കൊറിയ സന്ദര്‍ശനം പൂര്‍ണ വിജയമായിരുന്നെന്നും പിണറായി പ്രതികരിച്ചു. കേരളത്തിന്റെ യുവജനതയെ മുന്നില്‍ കണ്ടാണ് യാത്ര നടത്തിയത്. കൂടിക്കാഴ്ച്ചകള്‍ യുവാക്കള്‍ക്ക് ഗുണകരമാകും. ജപ്പാനില്‍ നിന്ന നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കെത്തും. ജപ്പാന്‍ കമ്പനിയായ നീറ്റ ജലാറ്റിന്‍ സംസ്ഥാനത്ത് 200 കോടിയുടെ നിക്ഷേപം നടത്തും. ടെറുമോ പെന്‍പോള്‍ കോര്‍പറേഷന്‍ 105 കോടിയുടെ നിക്ഷേപമാണ് നടത്തുക. ലോകത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന ബ്ലഡ് ബാഗുകളുടെ 10 ശതമാനം കേരളത്തില്‍ നിന്നാകും. ലിഥിയം ടൈറ്റാനിയം ബാറ്ററിയുടെ സാങ്കേതിക വിദ്യ തോഷിബ കമ്പനി കേരളത്തിന് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. കുടുംബാംഗങ്ങളുടെ വിദേശയാത്രച്ചെലവ് വഹിച്ചത് സര്‍ക്കാരല്ല.  
മുഖ്യമന്ത്രി

എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ പിണറായി വിജയന്‍ പിന്തുണച്ചു. മോഡറേഷന്‍ കൊടുക്കാന്‍ മന്ത്രി പറഞ്ഞിട്ടില്ല. തീരുമാനമെടുത്തത് സിന്‍ഡിക്കേറ്റാണ്. എം ജി സര്‍വ്വകലാശാല തെറ്റ് തിരുത്തി. ഗവര്‍ണര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

SCROLL FOR NEXT