News n Views

‘മെസ്യേ, നിലമ്പൂര്‍ന്നാടാ, എടക്കരന്നാടാ’; ബ്രസീല്‍ അര്‍ജന്റീന പോരാട്ടത്തില്‍ ആര്‍ത്തുവിളിച്ച മലപ്പുറംകാര്‍ ഇവരാണ് 

THE CUE

സൗദി അറേബ്യയിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസിക്കുവേണ്ടി മലയാളി യുവാക്കള്‍ ആരവമുയര്‍ത്തിയതിന്റെ വീഡിയോ വൈറലായിരുന്നു. ഇതിഹാസ താരം ബ്രസീലിനെതിരെ പോരാടുമ്പോള്‍, മെസ്യേ നിലമ്പൂര്‍ന്നാടാ, എടക്കരന്നാടാ എന്ന് ഗ്യാലറിയില്‍ നിന്നുള്ള ആര്‍പ്പുവിളിയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. കഴിഞ്ഞ വെള്ളിയാഴ്ച റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മലപ്രം മലയാളത്തില്‍ ആര്‍ത്തുവിളിച്ചതാരാണെന്ന് അന്വേഷണങ്ങളുണ്ടായി.

ചിരവൈരികളായ ബ്രസീലിനെതിരെയായിരുന്നു അര്‍ജന്റീനയുടെ സൗഹൃദ മത്സരം. ഒടുവില്‍ മെസി ആരാധരായ കളിപ്രേമികള്‍ ആരൊക്കെയാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. പ്രവാസികളായ എടക്കര സ്വദേശി ആസിഫ്, കൂരാട് സ്വദേശി,റംസില്‍, സാബിക് നസീം, ജുനൈദ്, സഫ്‌വാന്‍ മാനു, ഷാജഹാന്‍ പാര്‍ലി തുടങ്ങിയവരാണ് ശ്രദ്ധയാകര്‍ഷിച്ച മലയാളികള്‍. എഞ്ചിനീയറിംഗ് അടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഉയര്‍ന്ന വിലയുടെ ടിക്കറ്റെടുത്ത് ഗ്യാലറിയില്‍ നിറഞ്ഞ പകുതിയോളം പേരും മലയാളികളായിരുന്നു. ആകെ 25,000 സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്.

മെസി അനുകൂല ബാനറുകളും ചിത്രങ്ങളും ചിലര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. മത്സരം സംഘടിപ്പിച്ചതിന് സൗദി ഭരണാധികാരികള്‍ക്കുള്ള നന്ദി അറിയിച്ചുള്ളവയും ഇതിലുണ്ടായിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം വിലക്ക് നേരിട്ടതിന് ശേഷം അര്‍ജന്റീന ജഴ്‌സിയില്‍ മെസി ഇറങ്ങിയ മത്സരമെന്ന സവിശേഷതയുണ്ടായിരുന്നു. മെസിയെ തൊട്ടുമുന്നില്‍ കിട്ടിയപ്പോഴൊക്കെ മലയാളികള്‍ ആരവമുയര്‍ത്തി. ഒരു ഗോളിന് സൗദിയെ തകര്‍ത്ത് ആരാധകരെ അര്‍ജന്റീന ആവേശത്തിലാഴ്ത്തി. അര്‍ജന്റീനയുടെ മധുരപ്രതികാരം ആരാധകര്‍ വന്‍ ആഘോഷമാക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT