News n Views

‘കശ്മീര്‍ വിഷയത്തിലെ ലഘുലേഖ പൊലീസ് കൊണ്ടുവന്നത്’; മുറിയിലുണ്ടായിരുന്നത് സിപിഎം പതാകയും ബാനറുകളുമെന്ന് താഹയുടെ സഹോദരന്‍ 

THE CUE

വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന് പൊലീസ് പറയുന്ന ലഘുലേഖ അവര്‍ തന്നെ കൊണ്ടുവന്നതാണെന്ന് കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ട താഹ ഫസലിന്റെ സഹോദരന്‍ ഇജാസ് ഹസന്‍. കശ്മീര്‍ വിഷയത്തിലെ ലഘുലേഖ പൊലീസ് കൊണ്ടുവന്നതാണ്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പാഠപുസ്തകങ്ങളുമാണ് താഹയുടേതായി ഉള്ളതെന്നും ഇജാസിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. താഹ സിപിഎം പ്രവര്‍ത്തകനാണ്. സിപിഎമ്മിന്റെ പതാകയും ബാനറുകളും മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നതെന്നും ഇജാസ് പറഞ്ഞു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ പ്രതിഷേധിക്കുക എന്ന ലഘുലേഖ താഹയുടെ മുറിയില്‍ നിന്ന് കിട്ടിയെന്നാണ് പൊലീസ് വാദം. ഇതിനെതിരെയാണ് സഹോദരന്‍ രംഗത്തെത്തിയത്.

ഇജാസിന്റെ പ്രവര്‍ത്തിക്കാത്ത ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍, എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. പന്തീരാങ്കാവ് കൊടല്‍നടക്കാവിലെ ഇരുമുറി വീട്ടിലാണ് താഹയും കുടുംബവും കഴിയുന്നത്. ചെറിയ മുറികളില്‍ താഹയുടെയും ഇജാസിന്റെയും പഠനോപകരണങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളുമാണുള്ളത്. താഹ നല്ല വായനാശീലമുള്ളയാണ്. വായനശാലയില്‍ നിന്നും സഹൃത്തുക്കളില്‍ നിന്നുമെല്ലാം പുസ്തകങ്ങള്‍ എടുക്കാറുണ്ടെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകീട്ട് അലന്‍ താഹയുടെ വീട്ടിലെത്തി. കുറച്ചുകഴിഞ്ഞ് ഇരുവരും പുറത്തേക്ക് പോയി. പിന്നീട് പുലര്‍ച്ചെ താഹയുമായി പൊലീസുകാരന്‍ വരുന്നതാണ് കണ്ടതെന്ന് മാതാവ് ജമീല പറയുന്നു. അലന്‍ ഇടയ്ക്ക് വീട്ടില്‍ വരാറുണ്ട്. അലനുമായി എങ്ങിനെയാണ് സൗഹൃദത്തിലായതെന്ന് അറിയില്ല. വടകര നവോദയ സ്‌കൂളിലായിരുന്നു താഹയുടെ പ്ലസ്ടു പഠനം. ചരിത്രവും ഭൂമിശാസ്ത്രവുമാണ് ഇഷ്ട വിഷയം. പ്ലസ്ടുവിന് ഭൂമിശാസ്ത്രത്തില്‍ 97 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. താഹ സിപിഎം പ്രവര്‍ത്തകനാണെന്നും മറ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന പൊലീസ് വാദം അടിസ്ഥാന രഹിതമാണെന്നും കുടുംബം പറയുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT