News n Views

തെലങ്കാന ഏറ്റുമുട്ടല്‍: പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് കോടതി

THE CUE

തെലങ്കാനയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ഹൈക്കോടതി. വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഡിസംബര്‍ ആറിനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസില്‍ സുപീംകോടതി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.നാലുപേരുടെയും മൃതദേഹങ്ങള്‍ ഗാന്ധി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നവംബര്‍ 27നാണ് വനിതാ മൃഗഡോക്ടര്‍ കൊല്ലപ്പെട്ടത്. രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ ഡോക്ടറുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപൊവുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയശേഷം തീക്കൊളുത്തുകയുമായിരുന്നു. പ്രതികളെ ഇവരുടെ വീടുകളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ ഘട്ടത്തില്‍ പൊലീസ് ആന്വേഷണം സജീവമാകാതിരുന്നത് രൂക്ഷമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT