News n Views

തേള്‍ വിഷമേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഫോണിലൂടെ മന്ത്രങ്ങള്‍ കേള്‍പ്പിച്ച് സമയം പാഴാക്കി ; 10 വയസ്സുകാരന് ദാരുണാന്ത്യം 

THE CUE

തേളിന്റെ കുത്തേറ്റ ബാലന് സ്‌കൂള്‍ അധികൃതരുടെ നിരുത്തരവാദ നടപടിയില്‍ ജീവന്‍ നഷ്ടമായതായി പരാതി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടുക്കുന്ന സംഭവം. വീരയിലെ സര്‍ക്കാര്‍ പ്രൈവമറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ കുമാറാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് പത്തുവയസ്സുകാരന് വിഷത്തേളില്‍ നിന്ന് കടിയേറ്റത്. പൊടുന്നനെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ആദ്യം മന്ത്രവാദിയുടെ വീട്ടില്‍ എത്തിച്ച് വൈകിപ്പിച്ചതിനാലാണ് ജീവന്‍ നഷ്ടമായതെന്നാണ് പരാതി.

ബുധനാഴ്ച രാവിലെയാണ് അരുണ്‍കുമാറിന് സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ച് തേളിന്റെ കുത്തേറ്റത്. ഹെഡ്മാസ്റ്റര്‍ ദിനനാഥ് അരുണ്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ത്ഥികളോട് നിലം അടിച്ചുവാരാന്‍ നിര്‍ദേശിച്ചിരുന്നു. ചുള്ളിക്കമ്പുകള്‍ നീക്കുന്നതിനിടെ അരുണിന് തേളിന്റെ കുത്തേല്‍ക്കുകയായിരുന്നു. വൈകാതെ അരുണിന് ശാരീരികാവശതകള്‍ അനുഭവപ്പെട്ടു,. ഇതോടെ കുട്ടിയെ സമീപത്തെ മന്ത്രവാദിയുടെ വീട്ടിലാണ് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ എത്തിച്ചത്.

ഈ സമയം അയാള്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെട്ടു. ഇതോടെ മന്ത്രവാദി ഫോണിലൂടെ മന്ത്രങ്ങള്‍ ചൊല്ലുകയും ഹെഡ്മാസ്റ്റര്‍ ഫോണ്‍ കുട്ടിയുടെ ചെവിയോട് ചേര്‍ത്തുവെയ്ക്കുകയും ചെയ്തു. ഇതിനിടെ കുട്ടിയുടെ നില വഷളായിക്കൊണ്ടിരുന്നു. ഇതിനെല്ലാം ശേഷമാണ് കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുന്നത്. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച കുട്ടി മരണത്തിന് കീഴടങ്ങി. സംഭവം വിവാദമായതോടെ ഹെഡ്മാസ്റ്റര്‍ ദിനനാഥിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT