News n Views

പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും; ഉത്തരവിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും

THE CUE

ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കും. പിന്നില്‍ ഇരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനേത്തുടര്‍ന്നാണിത്. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഓഗസ്റ്റ് ഒന്‍പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ചൊവ്വാഴ്ച്ചയ്ക്കകം ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.

ഹെല്‍മെറ്റ് വേണ്ടെന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല. സംസ്ഥാന സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
ഹൈക്കോടതി

ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദ്ദേശം. പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ് ഇറക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ ചൊവ്വാഴ്ച്ച അറിയിക്കും.

നാലുവയസിന് മുകളിലുള്ള എല്ലാവരും ഇരുചക്രവാഹന യാത്രക്കിടെ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന് പുതിയ ഭേദഗതിയിലുണ്ട്. ഭേദഗതിക്ക് മുമ്പുണ്ടായിരുന്ന കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ 129-ാം വകുപ്പ് പ്രകാരം ഹെല്‍മെറ്റില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നു. പുതിയ നിയമത്തോടെ ഈ അധികാരം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

SCROLL FOR NEXT