News n Views

സര്‍ക്കാര്‍ ഉത്തരവ് തള്ളി അയ്യങ്കാളി ദിനത്തില്‍ സ്‌കൂളിന് അവധി നല്‍കാതെ ശ്രീ ഗോകുലം; ‘പ്രത്യേക ക്ലാസെന്ന്’ വിശദീകരണം 

THE CUE

സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടും അയ്യങ്കാളി ദിനത്തില്‍ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കായി ചടങ്ങും സംഘടിപ്പിച്ച് നിഷേധ നിലപാടുമായി കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍. വിവിധ ക്ലാസുകാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകളും ഉച്ചയ്ക്ക് ശേഷം സ്റ്റുഡന്റ് കൗണ്‍സിലിന്റെ ചുമതലയേറ്റെടുക്കല്‍ ചടങ്ങുമാണ് നടത്തുന്നത്. ഇക്കാര്യം പ്രിന്‍സിപ്പാള്‍ മനോഹരന്‍ ദ ക്യുവിനോട് സമ്മതിച്ചു. അയ്യങ്കാളി ദിനത്തില്‍ ബുധനാഴ്ചത്തെ ടൈംടേബിള്‍ പ്രകാരം രാവിലെ 8.40 മുതല്‍ 3.50 വരെ സ്‌പെഷ്യല്‍ ക്ലാസുകളും അതിനിടയില്‍ രണ്ട് മണി മുതല്‍ സ്‌കൂള്‍ കൗണ്‍സിലിന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങും ഉണ്ടായിരിക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് നേരത്തേ രക്ഷിതാക്കള്‍ക്ക് കത്തുനല്‍കുകയായിരുന്നു. അയ്യങ്കാളി ദിനത്തിലെ പൊതു അവധി അട്ടിമറിക്കാനുള്ള സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നീക്കമാണിതെന്ന് വിമര്‍ശനമുയരുകയാണ്.

പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ചില ക്ലാസുകള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ വെയ്ക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പാളിന്റെ വാദം. കൂടാതെ സ്‌കൂള്‍ ലീഡറിന്റെയും ക്ലാസ് ലീഡര്‍മാരുടെയും ചുമതലയേല്‍ക്കല്‍ ചടങ്ങ് ബുധനാഴ്ച വെച്ചത് മുഖ്യാതിഥിയുടെ സൗകര്യം കണക്കിലെടുത്താണെന്നുമാണ് വിശദീകരണം. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ വിസി പ്രവീണ്‍ ആണ് ചടങ്ങിലെ മുഖ്യാതിഥി. അയ്യങ്കാളി ദിനത്തിലെ പൊതു അവധി അട്ടിമറിക്കുന്നതിനെതിരെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പോലും ഇറക്കിയിട്ടുണ്ടെന്നിരിക്കെയാണ് പ്രമുഖ സ്വകാര്യ സ്‌കൂളായ ശ്രീഗോകുലം നിഷേധാത്മക നിലപാടെടുത്തിരിക്കുന്നത്.

വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിഷ്‌കരണം ലക്ഷ്യമിട്ട അയ്യങ്കാളിയോടുള്ള ആദരവായാണ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജയന്തി ദിനം 2014 മുതല്‍ പൊതുഅവധിയായി പ്രഖ്യാപിച്ചത്. ദളിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏറെനാളത്തെ പോരാട്ടങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. 2015 ലും 2016 ലും അന്നേ ദിവസം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിയിരുന്നു. എന്നാല്‍ 2017 ഓഗസ്റ്റില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് ഈ ദിവസത്തെ അവധി റദ്ദാക്കി ഉത്തരവ് പുറത്തുവന്നു. മെഡിക്കല്‍/ഡന്റല്‍ പ്രവേശനത്തിന്റെ പേരുപറഞ്ഞ് അന്നേദിവസം പ്രവൃത്തി ദിവസമാക്കുകയായിരുന്നു. ഇത് അയ്യങ്കാളി ജയന്തി ദിനത്തിലെ പൊതു അവധി അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പ്രതിഷേധങ്ങളുയര്‍ന്നു.

ഇതോടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ വ്യക്തമാക്കി. മെഡിക്കല്‍/ഡെന്റല്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിസിയും മറ്റ് രേഖകളും നല്‍കാന്‍ സ്ഥാപനങ്ങളുടെ ഓഫീസ് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന അറിയിപ്പോടെയായിരുന്നു ഇത്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് സാമൂഹ്യ പരിഷ്‌കര്‍ത്താവായ അയ്യങ്കാളിയുടെ ജയന്തി ദിനത്തിലെ അവധി വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിഷേധിച്ചുകൊണ്ടുള്ള ശ്രീ ഗോകുലം പബ്ലിക് സ്‌കൂളിന്റെ നടപടി.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT