News n Views

ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം; പ്രാഥമിക പരിശോധന തുടങ്ങി

THE CUE

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പരാതിയില്‍ പ്രാഥമിക പരിശോധന ആരംഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് കാട്ടി ഡിജിപിക്കാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.

ശ്രീകുമാര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും മഞ്ജുവിന്റെ പരാതിയിലുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മുമ്പ് നല്‍കിയ ലെറ്റര്‍ പാഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും ചേര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ആസൂത്രിതമായി വ്യക്തിഹത്യയും ആക്രമണവും നടത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കിയ നേട്ടങ്ങള്‍ എത്ര വേഗമാണ് മഞ്ജു മറന്നതെന്നായിരുന്നുവെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ ഇതിനോട് പ്രതികരിച്ചത്. ഇതിനെതിരെ വിധു വിന്‍സെന്റും ഭാഗ്യലക്ഷ്മിയുടെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT