Special Report

‘വിഐപിക്ക് വേണ്ടി ദളിതരെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല’; പാപ്പിനിശ്ശേരി തുരുത്തി സമരം ശക്തമാക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്

THE CUE

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള ബൈപാസ് നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. വിഐപികള്‍ക്ക് വേണ്ടി പട്ടിക ജാതിക്കാരുടെ വീട്ടില്‍ കൂടി ബൈപാസ് കൊണ്ടു വരാന്‍ അനുവദിക്കില്ല. അലൈന്‍മെന്റ് പ്രകാരം നിര്‍മ്മാണം നടത്തിയാല്‍ 29 കുടുംബങ്ങള്‍ വഴിയാധാരമാകും. കോണ്‍ഗ്രസ് ശക്തമായി സമരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്നും കൊടുക്കുന്നില്‍ 'ദ ക്യു'വിനോട് പ്രതികരിച്ചു. തുരുത്തി സമരം 503 ദിനങ്ങള്‍ പൂര്‍ത്തിയാക്കവേയാണ് മാവേലിക്കര എംപിയുടെ പ്രതികരണം.

ഒരു ‘വിഐപി ഇന്ററസ്റ്റിന്റെ’ അടിസ്ഥാനത്തിലാണ് ബൈപാസ് അലൈന്‍മെന്റ് ഇതുവഴിയാക്കുന്നതെന്ന് ഓര്‍ഡറില്‍ പറയുന്നുണ്ട്. വിഐപി ആരാണെന്ന് പറയുന്നില്ല.
കൊടിക്കുന്നില്‍ സുരേഷ്
മന്ത്രിസഭാംഗത്തിന്റെ മകന്‍ റിസോര്‍ട്ട് നിര്‍മ്മാണത്തിന് വാങ്ങിക്കൂട്ടിയ ഭൂമി രക്ഷിച്ചെടുക്കാനാണ് അലൈന്‍മെന്റ് തിരുത്തി മാറ്റിവിട്ടതെന്ന് ആരോപണമുണ്ട്.

2018 ഏപ്രില്‍ 27നാണ് തുരുത്തിയില്‍ സമരം ആരംഭിക്കുന്നത്. ദേശീയപാതാ വികസന അതോറിറ്റി 2016ല്‍ പുറത്തുവിട്ട മൂന്നാമത്തെ ബൈപാസ് അലൈന്‍മെന്റ് 29 ദളിത് കുടുംബങ്ങളെ കുടിയിറക്കുന്നതായിരുന്നു. വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ നീളത്തിനിടയില്‍ ഒരു വളവ് പുതുതായി സൃഷ്ടിക്കപ്പെട്ടു.കിടപ്പാടങ്ങള്‍ക്കൊപ്പം 400 വര്‍ഷം പഴക്കമുള്ള ശ്രീ പുതിയില്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും നിര്‍ദ്ദിഷ്ട ബൈപാസിനായി വിട്ടുനല്‍കേണ്ടി വരും. പ്രദേശവാസികളുടെ പൈതൃകവുമായി ഏറെ ബന്ധമുള്ളതാണ് ഈ ക്ഷേത്രം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT