Special Report

‘കേസ് സിബിഐ തന്നെ അന്വേഷിക്കണം’ വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ 

എ പി ഭവിത

മൂത്തമകള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നത് അറിഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ മക്കളുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്ന് വാളയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ അമ്മ. പുറത്തറിഞ്ഞാല്‍ മറ്റുള്ളവര്‍ മകളെ പരിഹസിക്കുമെന്ന് കരുതിയാണ് പരാതി നല്‍കാതിരുന്നത്. അടുത്ത ബന്ധുവായ മധുവിന്റെ കുടുംബവുമായി തെറ്റേണ്ടെന്നും വിചാരിച്ചു. ആ വീട്ടിലെ കല്യാണപ്രായ പെണ്‍കുട്ടികളുടെ ജീവിതം മുടങ്ങാന്‍ പാടില്ലെന്നും കരുതിയാണ് പോലീസിനെ സമീപിക്കാതിരുന്നത്. കുട്ടികളെ സംരക്ഷിക്കേണ്ട അടുത്ത ബന്ധുക്കള്‍ അവരെ ഉപദ്രവിക്കുമെന്ന് കരുതിയില്ല. നിരന്തരം പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയിട്ടും മൂത്തമകളുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് തന്നില്ല. രണ്ട് മക്കളുടെയും റിപ്പോര്‍ട്ട് ഒരുമിച്ചാണ് കിട്ടിയത്. കേരള പോലീസ് കേസ് അന്വേഷിച്ചാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും. നീതി കിട്ടുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT