Special Report

പൗരത്വ നിയമം: ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ടീം, പ്രതിഷേധിക്കാനുള്ള അവസരമായി കാണുന്നുവെന്ന് സക്കരിയ  

THE CUE

പൗരത്വ ഭേദഗതിയിലും എന്‍.ആര്‍.സി നടപ്പാക്കുന്നതിലും പ്രതിഷേധമുയര്‍ത്തി ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ സുഡാനി ഫ്രം നൈജീരിയ ടീം. സംവിധായകന്‍ സക്കരിയ മുഹമ്മദും സഹതിരക്കഥാകൃത്ത് മുഹസിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുമാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്.

പൗരത്വ ഭേദഗതിക്കെതിരെ ചലച്ചിത്രകാരന്‍ എന്ന നിലയ്ക്കും പൗരനെന്ന നിലയിലും പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ കാണുന്നതെന്ന് സുഡാനി ഫ്രം നൈജീരിയ സംവിധായകന്‍ സക്കരിയ മുഹമ്മദ് ദ ക്യുവിനോട് പ്രതികരിച്ചു.

പൗരത്വ ഭേദഗതിക്കും എന്‍ ആര്‍ സിക്കും എതിരെ ചലച്ചിത്രകാരന്‍ എന്ന നിലയ്ക്കും പൗരനെന്ന നിലയിലും പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ ബഹിഷ്‌കരണത്തെ കാണുന്നത് 
സക്കരിയ മുഹമ്മദ് 

ഡിസംബര്‍ 23നാണ് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം. നട്ടെല്ലില്ലൂടെ ഭയം ഇരച്ചുകയറുകയാണെന്നും പൗരത്വ ഭേദഗതി നിയമം അനുവദിക്കരുതെന്നും നടി പാര്‍വതി തിരുവോത്ത് അഭിപ്രായപ്പെട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT