Special Report

'മൊബൈല്‍ ഫോണുകള്‍ വേദികളായി, സീറോ ബജറ്റില്‍ വാട്‌സ്ആപ്പിലൂടെ കലോത്സവം'; ശ്രീനാഥിന്റെ ലോക്ക്ഡൗണ്‍ ആശയത്തിന് കയ്യടി

കൊവിഡ് ലോക്ക്ഡൗണിനിടെ ഓണ്‍ലൈന്‍ കലോത്സവമെന്ന പുത്തന്‍ ആശയം കൊണ്ടുവന്ന ശ്രീനാഥ് ഗോപിനാഥ് കയ്യടി നേടുകയാണ്. വാട്‌സ്ആപ്പിലൂടെയായിരുന്നു ശ്രീനാഥ് കലോത്സവം നടത്തിയത്. ഇന്ത്യയിലെ വിവിധമേഖലകളിലെ പ്രമുഖരായിരുന്നു വിധികര്‍ത്താക്കളായെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏപ്രില്‍ ആദ്യവാരത്തോടെയാണ് ഓണ്‍ലൈന്‍ കലോത്സവമെന്ന ആശയമുണ്ടായതെന്ന് ശ്രീനാഥ് പറയുന്നു. എനിക്ക് കലോത്സവ വേദികള്‍ തന്ന ഊര്‍ജം വളരെ വലുതായിരുന്നു. കൊവിഡ് സമയത്ത് നിരവധി കുട്ടികള്‍ ബുദ്ധിമുട്ടില്‍ കഴിയുന്നുണ്ട്. എല്ലാവര്‍ക്കും ഒരു പോസിറ്റീവ് എനര്‍ജി കൊടുക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്നാലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു ആശയം തോന്നിയതെന്നും ശ്രീനാഥ് പറഞ്ഞു.

'എന്‍ജിനീയറിങ് മെഡിക്കള്‍ കോളേജുകളിലാണ് വാട്‌സ്ആപ്പിലുടെ കലോത്സവം നടത്തിയത്. ഇന്ത്യയിലെ തന്നെ പ്രമുഖ വ്യക്തികളെയാണ് വിധികര്‍ത്താക്കളായി കൊണ്ടുവന്നത്. കേരളത്തില്‍ നടത്തിയ കലോത്സവങ്ങള്‍ വിജയകരമായപ്പോള്‍ മറ്റ് സംസ്ഥാനങ്ങളും താല്‍പര്യമറിയിച്ച് രംഗത്തെത്തി. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇതിന് വേണ്ട ടെക്‌നിക്കല്‍ സഹായം നല്‍കുകയും ചെയ്തിരുന്നു.

കേരളത്തിലെ ഇരുപതോളം കോളേജുകളില്‍ ഓണ്‍ലൈന്‍ കലോത്സവങ്ങള്‍ നടത്തി, സുഹൃത്ത് കൂടിയായ നടന്‍ വിനയ് ഫോര്‍ട്ടാണ് ഓണ്‍ലൈന്‍ കലോത്സവത്തിന്റെ വാര്‍ത്ത പുറംലോകത്തെത്തിച്ചത്. അങ്ങനെ ജൂണിലാണ് ഓണ്‍ലൈനായി കലോത്സവം നടക്കുന്നുണ്ടെന്ന് എല്ലാവരും അറിഞ്ഞത്.

വാട്‌സ്ആപ്പിലൂടെയാണ് മത്സരങ്ങള്‍ നടത്തിയത്. ഇതിനായി ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നു. മത്സരത്തിന് അരമണിക്കൂറിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് കോഡ് നമ്പര്‍ നല്‍കും, തുടര്‍ന്ന് വിഷയവും. എല്ലാ ജഡ്ജുമാരും നല്‍കുന്ന മാര്‍ക്കിന്റെ ആവറേജ് എടുത്താണ് വിജയിയെ തീരുമാനിക്കുന്നത്, എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സമീപിക്കാന്‍ അപ്പീല്‍ കമ്മിയും രൂപീകരിച്ചിരുന്നു. എങ്ങനെയാണോ ഓരോ ഓഫ്‌ലൈന്‍ കലോത്സവം നടക്കുന്നത് അതുപോലെ തന്നെയാണ് ഓണ്‍ലൈന്‍ കലോത്സവവും നടത്തിയത്.

കലോത്സവത്തിനായി ഒരു രൂപ പോലും ചെലവായിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായിരുന്നു കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് നല്‍കിയത്. അങ്ങനെ ഇതൊരു സീറോ ബജറ്റ് കലോത്സവമായി മാറി', ശ്രീനാഥ് പറഞ്ഞു.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശ്രീനാഥ് കൊച്ചിയില്‍ ഒരു സ്റ്റാര്‍ട്ട്അപ്പ് കമ്പനി നടത്തുകയാണ്. ഇതിനിടയില്‍ സമയം കണ്ടെത്തിയായിരുന്നു കലോത്സവങ്ങള്‍ നടത്തിയത്.

ഓണ്‍ലൈന്‍ കലോത്സവം ഹിറ്റായതിന് പിന്നാലെ ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രൈഡ് ഓഫ് നേഷന്‍ അവാര്‍ഡും ശ്രീനാഥിനെ തേടിയെത്തി. കലാ, സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തന മികവിനാണ് അവാര്‍ഡ്. പ്രൈഡ് ഓഫ് നേഷന്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യം മലയാളി കൂടിയാണ് ശ്രീനാഥ്. എഡ്ജി മാഗസിന്‍, ക്രിസ് മീഡിയ, ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT