WS3
Special Report

'സര്‍ക്കാര്‍ വീട് വാസയോഗ്യമല്ലാത്ത ഭൂമിയില്‍', പെട്ടിമുടി ഇരകള്‍ ഹൈക്കോടതിയില്‍

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് ഇരകള്‍.പെട്ടിമുടിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് വീട് നിര്‍മിച്ചതെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണെന്നും ഇരകള്‍ ഹൈക്കോടതിയെ അറിയിച്ചു.

കണ്ണന്‍ ദേവന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയില്‍ വീട് വെക്കാന്‍ സ്ഥലം വേണമെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍. ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ 8 വീട് നിര്‍മിച്ചെന്നും 6 പേര്‍ക്ക് പട്ടയം അനുവദിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 8 പേര്‍ക്ക് വീട് നിര്‍മിച്ചു കൈമാറിയെന്ന് കണ്ണന്‍ ദേവന്‍ കമ്പനിയും കോടതിയെ അറിയിച്ചു. കേസില്‍ വിശദമായ മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വീടുകള്‍, ദ ക്യു റിപ്പോര്‍ട്ട്

സര്‍ക്കാര്‍ ഭൂമിയും ടാറ്റ വീടും നല്‍കിയിട്ടും പെട്ടിമുടി ദുരന്തബാധിതര്‍ ലയങ്ങളില്‍ തന്നെ താമസിക്കുന്നതിനെക്കുറിച്ച് ദ ക്യു റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെട്ടിമുടി ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ വീടുകളില്‍ ആള്‍ താമസമില്ല. ജോലി ചെയ്യുന്ന തോട്ടങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് വീടുകള്‍.

കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ കൊടുത്ത 5 സെന്റ് ഭൂമിയില്‍ കണ്ണന്‍ദേവന്‍ കമ്പനിയാണ് നിര്‍മ്മിച്ച വീടുകള്‍ നിര്‍മ്മിച്ചത്. നേരത്തെയും ഇവിടെ തോട്ടം തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇവിടേക്ക് വരാന്‍ തോട്ടം തൊഴിലാളികള്‍ മടിക്കുകയാണ്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT