Special Report

പാലാരിവട്ടം പാലം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം 

എ പി ഭവിത

പാലാരിവട്ടം മേല്‍പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. പാലത്തിന് ഗുരുതരമായ തകരാറുണ്ടെന്ന മദ്രാസ് ഐഐടിയുടെയും ഇ ശ്രീധരന്റെയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കാമെന്ന് എജി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഭാരപരിശോധന നടത്താനുള്ള ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും റിവ്യൂ ഹര്‍ജികള്‍ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളുകയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭാരപരിശോധനയിലേക്ക് നീങ്ങുന്നത് പാലം പുതുക്കി പണിയുന്നത് വൈകാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാരും നിര്‍മാണ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ പാലത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ ഭാരപരിശോധന നടത്തണമെന്നുണ്ടെന്ന് റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭാരപരിശോധന നടത്താന്‍ സര്‍ക്കാര്‍ ആലോചിച്ചത്. പാലം പൊളിച്ചു പണി വൈകുന്നത് ഗതാഗതക്കുരുക്ക് തുടരാന്‍ ഇടയാക്കുമെന്നതായിരുന്നു നിലപാട് മാറ്റാന്‍ കാരണം. എന്നാല്‍ ഭാരപരിശോധന നടത്തേണ്ടതില്ലെന്നും അപ്പീല്‍ നല്‍കാമെന്നും നിയമോപദേശം ലഭിച്ചതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്.

നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് ഗതാഗതം പുനസ്ഥാപിക്കുന്നത് വൈകാന്‍ ഇടയാക്കുമെന്നതായിരുന്നു സര്‍ക്കാരിന് മുന്നിലുള്ള പ്രശ്‌നം. ഭാരപരിശോധനയില്‍ വിജയിച്ചാല്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ കോടതിക്ക് തീരുമാനിക്കാന്‍ കഴിയും. ടെസ്റ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുക. പാലാരിവട്ടം പാലത്തില്‍ ഇതുവരെ നടത്തിയ പരിശോധനകള്‍ പരാജയപ്പെട്ടതിനാല്‍ ഭാരപരിശോധന ആവശ്യമില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. റോഡ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ആവശ്യമില്ല. പാലത്തിന് താഴെയുള്ള വിള്ളലുകള്‍ .3 എംഎമ്മില്‍ കൂടുതലുണ്ടെങ്കില്‍ നിയമപ്രകാരം ഭാരപരിശോധന ആവശ്യമില്ല. നിയമത്തിലെ മാനദണ്ഡങ്ങള്‍ക്കപ്പുറമാണ് പാലാരിവട്ടം പാലത്തിന്റെ അവസ്ഥയെന്നാണ് സര്‍ക്കാരിന്റെ വാദം.

മാര്‍ച്ച് 28നാണ് പാലം അടച്ചിട്ടത്. 2.86 കോടി രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ പറ്റാത്ത തരത്തിലുള്ള തകരാറുകളാണ് പാലത്തിനുള്ളതെന്നാണ് ഇ ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ പാലം പൊളിച്ച് പണിയാനുള്ള തീരുമാനം എടുക്കുകയായിരുന്നു. അഴിമതി കേസില്‍ മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍ എന്നിവരുള്‍പ്പെടെ അറസ്റ്റിലായിരുന്നു. മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കുന്നതിനായി ഗവര്‍ണറുടെ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് വിജിലന്‍സ്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT