എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍ 
Special Report

സ്ഥാനാര്‍ത്ഥിയാകാന്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍; തളിപ്പറമ്പില്‍ മത്സരിച്ചേക്കും

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. രണ്ട് തവണ എം.എല്‍.എയായ ജെയിംസ് മാത്യു ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 1996ലും 2001ലും എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ കാരണങ്ങളാല്‍ മാറി നില്‍ക്കുമ്പോള്‍ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നു ആഭ്യൂഹമുണ്ടായിരുന്നു.ഭരണത്തുടര്‍ച്ചയുണ്ടായാല്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുമെന്നും സൂചനയുണ്ട്.

സംസ്ഥാനതലത്തില്‍ ഏറ്റവും കരുത്തുറ്റ നേതാവാണ് എം.വി. ഗോവിന്ദന്‍.സംഘടനാപരമായ ഏകോപനം കുറച്ച് വര്‍ഷങ്ങളായി ഏറ്റെടുത്ത് നടത്തുന്നത് എം.വി ഗോവിന്ദനാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമാണ് തളിപ്പറമ്പ്. ആന്തൂര്‍ ഉള്‍പ്പെടെയുള്ള ഇടത് കോട്ടങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരില്ല.

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT