Special Report

പൊളിക്കുമെന്ന് ഒരാഴ്ച മുമ്പേ പരസ്യ പ്രഖ്യാപനവും വീഡിയോയും, ആഹ്ലാദ പ്രകടനവുമായി ഹിന്ദുത്വ തീവ്രവാദ സംഘടന

കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദ സംഘടന അന്താരാഷ്ട്ര ഹിന്ദുപരിഷത് നശിപ്പിച്ചത് പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ. മേയ് 19ന് ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും എ എച്ച് പി നേതാക്കള്‍ 'മിന്നല്‍ മുരളി'ക്കായി സജ്ജീകരിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ മാതൃസംഘടനയായ അന്താരാഷ്ട്ര ഹിന്ദുപരിഷത് സംസ്ഥാന സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എഎച്ച്പി നേതാവ് മേയ് 19ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

കാലടി ശിവരാത്രി മണപ്പുറത്ത് ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പാലം കാലടി ശിവരാത്രി മണപ്പുറം കമ്മറ്റി ഭാരവാഹികള്‍ സിനിമ ഷൂട്ടിംഗിന്റെ ആവശ്യത്തിനായി മറിച്ചു വില്‍ക്കുകയും ചെയ്തു. ഇതിനെതിരെ രാഷ്ട്രീയബജ്‌റംഗ്ദളിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പാലം പൊളിച്ചു മാറ്റുന്നു. കാലടി ശിവരാത്രി മണപ്പുറത്ത് നിര്‍മ്മിച്ചിരിക്കുന്ന ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റും ഉടന്‍ പൊളിച്ചു മാറ്റുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക .....! അല്ലാത്തപക്ഷം ഞങ്ങള്‍ നേരിട്ട് പൊളിക്കുന്നതായിരിക്കും ...!

രാഷ്ട്രീയ ബജ്‌റംഗദള്‍ (RBD)

കാലടി

കാലടി ശിവരാത്രി മണപ്പുറത്ത് ശിവന്റെ ക്ഷേത്രം മറച്ചുകൊണ്ട് മഹാദേവന്റെ മുഖം മറച്ച് പള്ളി നിര്‍മ്മിച്ചിരിക്കുകയാണെന്ന് ഇത് പൊളിച്ച് നീക്കണമെന്നും അന്താരാഷ്ട്ര ഹിന്ദു പരിഷദ് വിഭാഗ് അധ്യക്ഷന്‍ രതീഷ് മലയാറ്റൂര്‍ പറയുന്ന വീഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. രതീഷ് മലയാറ്റൂരിന്റെ നേതൃത്വത്തിലാണ് പള്ളി സെറ്റ് പൊളിച്ചതെന്ന് ഹിന്ദു പരിഷത്ത് പറഞ്ഞിരുന്നു. പഞ്ചായത്ത് അനുമതിയില്ലാതെയാണ് സിനിമാ സെറ്റ് നിര്‍മ്മിച്ചതെന്ന വാദം തളളി മിന്നല്‍ മുരളി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം പഞ്ചായത്തില്‍ പണമടച്ചതിന്റെ രസീതാണ് ടൊവിനോ ഉള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്.

വര്‍ഗീയ വിദ്വേഷണ പ്രചരണം സജീവം

കാലടി മണപ്പുറത്തെ ക്രിസ്ത്യന്‍ പള്ളി സെറ്റ് പൊളിച്ചതിന്റെ ആഹ്ലാദപ്രകടനവും അവകാശവാദവും സാമൂഹ്യമാധ്യമങ്ങളിലും നടക്കുന്നുണ്ട്. എ എച്ച് പി, രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പേജിലൂടെയും പ്രൊഫൈലിലൂടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. എ എച്ച് പി സംസ്ഥാന സെക്രട്ടറി സ്വന്തം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയാണ് കൂടവും കമ്പിവടികളും ഉപയോഗിച്ച് ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയുടെ സെറ്റ് തകര്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദുവിന്റെ സ്വാഭിമാനം സംരക്ഷിക്കാനാണ് പൊളിച്ചതെന്നാണ് അവകാശവാദം.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT