Special Report

വൃത്തിഹീന തൊഴിലെന്ന് അധിക്ഷേപം, പ്രയോഗം തിരുത്താന്‍ മന്ത്രി എകെ ബാലന്‍ നിര്‍ദേശം നല്‍കിയേക്കും

ശുചീകരണ തൊഴിലില്‍ ഏര്‍പ്പെടുന്നവരെ വൃത്തിഹീന തൊഴിലാളികളെന്ന് അധിക്ഷേപിച്ച സര്‍ക്കാര്‍ അറിയിപ്പിലെ പ്രയോഗം വിവാദമായതിന് പിന്നാലെ തിരുത്തലിന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ്. വൃത്തിഹീന തൊഴില്‍ എന്ന പ്രയോഗം തിരുത്താന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശം നല്‍കുമെന്നാണ് സൂചന. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിപ്പിലാണ് ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്കുള്ള കേന്ദ്ര സ്‌കോളര്‍ഷിപ്പിന് 'വൃത്തിഹീന' തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ മക്കള്‍ക്ക് നല്‍കുന്ന ധനസഹായം എന്ന അധിക്ഷേപ പ്രയോഗമുണ്ടായത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, സംസ്ഥാനങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്. Premetric Scholarship to the children of those engaged in Unclean Occupation എന്ന പേരിലായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്. പിന്നീട് Involving cleaning and prone to health hazards എന്ന് കേന്ദ്രഅറിയിപ്പുകളില്‍ തിരുത്തിയിരുന്നു, അതേ സമയം വര്‍ഷങ്ങളായി സംസ്ഥാനത്ത് uncleaning എന്നതിന്റെ മലയാളമെന്ന നിലയില്‍ ശുചീകരണ തൊഴിലാളികളെ വൃത്തിഹീന തൊഴിലില്‍ ഏര്‍പ്പെടുന്നവരെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കേന്ദ്രഅറിയിപ്പുകളില്‍ മാറ്റം വരുത്തിയപ്പോഴും സംസ്ഥാനത്ത് തിരുത്തിയിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൃത്തിഹീനം എന്ന വാക്ക് തുടര്‍ന്ന് ഉപയോഗിക്കരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കുമെന്നറിയുന്നു. കഴിഞ്ഞ വര്‍ഷത്തെ പിആര്‍ഡി അറിയിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.നേരത്തേ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി നല്‍കിയ ഉത്തരത്തിന്റെ പകര്‍പ്പിലും വൃത്തിഹീന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്ന പരാമര്‍ശമുണ്ടായിരുന്നു

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

SCROLL FOR NEXT