Special Report

തിയറ്ററുകളോട് വിജയ് കാണിച്ച ആത്മാര്‍ത്ഥത മോഹന്‍ലാല്‍ കാണിക്കണമായിരുന്നു: ലിബര്‍ട്ടി ബഷീര്‍

തമിഴ് താരം വിജയ് തിയറ്ററുടമകളോടും സിനിമാ വ്യവസായത്തോടും കാണിച്ച ആത്മാര്‍ത്ഥ താരസംഘടനയായ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ കാണിച്ചില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ദ ക്യു അഭിമുഖത്തിലാണ് പ്രതികരണം. തിയറ്ററുടമകളോടും ചലച്ചിത്രമേഖലയോടുമുള്ള കൊടും വഞ്ചനയാണ് ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനം. മലയാളത്തെക്കാള്‍ ഇരട്ടി വലുതാണ് തമിഴ് സിനിമയും നടന്‍ വിജയ്‌യുടെ മാര്‍ക്കറ്റും.

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള എത്രയോ കോടികളുടെ വാഗ്ദാനം വേണ്ടെന്ന് വച്ചാണ് വിജയ് മാസ്റ്റര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ദൃശ്യം 2 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതോടെ തിയറ്ററുകളിലേക്ക് കുടുംബങ്ങള്‍ വരുമെന്നും തകര്‍ന്നുകിടക്കുന്ന സിനിമാ വ്യവസായം ജീവന്‍ വെക്കുമെന്നുമാണ് നിര്‍മ്മാതാക്കളും തിയറ്ററുടമകളും കരുതിയിരുന്നത്. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കൂടിയാണ് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍. അദ്ദേഹം ഇങ്ങനെ ഒരു അനീതി ചെയ്യരുതായിരുന്നുവെന്നും ദ ക്യു'വിനോട് ലിബര്‍ട്ടി ബഷീര്‍.

ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം

തിയറ്ററുകള്‍ കാലിയായിരിക്കുകയും കുറേ തിയറ്ററുകളെങ്കിലും പൂട്ടാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്തത്. ആ സിനിമ തിയറ്ററുകള്‍ക്ക് പുതുജീവനായിരുന്നു. കുടുംബങ്ങള്‍ കൂട്ടത്തോടെ തിയറ്ററുകളിലേക്ക് വന്നു. അതിനൊപ്പം റിലീസ് ചെയ്ത സിനിമകള്‍ക്കും പിന്നെ വന്ന സിനിമകള്‍ക്കുമെല്ലാം അതിന്റെ ഗുണം കിട്ടി. പത്ത് മാസത്തില്‍ കൂടുതലായി തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം തകര്‍ച്ചയാണ് തിയറ്റുടമകള്‍ നേരിടുന്നത്. ദൃശ്യം സെക്കന്‍ഡ് അനൗണ്‍സ് ചെയ്തത് മുതല്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ദൃശ്യം 2 പ്രഖ്യാപിച്ചതും തുടങ്ങിയതും തിയറ്റരുകള്‍ക്ക് വേണ്ടിയായിരുന്നു. ഡിസംബറില്‍ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് പറഞ്ഞിരുന്നത്. ദൃശ്യം സെക്കന്‍ഡ് പോലൊരു സിനിമ വന്നാല്‍ ഫാമിലി ഉറപ്പായും തിയറ്ററുകളിലെത്തും. ആദ്യഭാഗം അത്ര വലിയ വിജയമായത് കൊണ്ട് രണ്ടാം ഭാഗത്തിന് എന്തായാലും ആളുകള്‍ കേറും. താരസംഘടനയുടെ പ്രസിഡന്റ് കൂടിയാണ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തിയറ്ററുടമകളുടെ സംഘടനയുടെ പ്രസിഡന്റും. ഇവരില്‍ നിന്ന് ഇതുപോലെ ഒരു അനീതി പ്രതീക്ഷിച്ചില്ല.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ജീത്തു ജോസഫും ഉണ്ടായത് തിയറ്ററുകളുടെ കൂടി പിന്‍ബലത്തില്‍ അല്ലേ. ഇതുപോലെ പ്രതിസന്ധി വരുമ്പോള്‍ തിയറ്ററുകളെ ചതിക്കുന്ന നിലപാട് എടുക്കരുതായിരുന്നു. കൂലിപ്പണിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഒടിടി വഴി സിനിമ കാണാനാകില്ല. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത എത്രയോ പേരുണ്ട്. അവരുടെ കൂടി ആശ്രയം തിയറ്ററുകളാണ്. അത് മനസിലാക്കാന്‍ തമിഴ് നടന്‍ വിജയ്ക്കു സാധിച്ചു. അതാണ് കോടികള്‍ വേണ്ടെന്ന് വച്ച് തിയറ്റര്‍ റിലീസിന് മാസ്റ്റര്‍ തയ്യാറായത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Liberty Basheer against Drishyam 2 Amazon release,

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT