Special Report

നിരോധിക്കപ്പെട്ട മൃഗബലി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കുന്നു; എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഭാഗമായി മൃഗബലി പുന:സ്ഥാപിക്കുന്നു. കുലാചാരപ്രകാരമുള്ള കോഴി വെട്ട് നടപ്പാക്കുമെന്ന് വിശ്വ വാമാചാര ധര്‍മ്മരക്ഷാ സംഘമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 27നാണ് കോഴി വെട്ടി ആചാരം പുന:സ്ഥാപിക്കുന്നത്. ഇതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

1968 ലെ ജന്തുപക്ഷി ബലി നിരോധന നിയമപ്രകാരം 1977 ല്‍ കൊടുങ്ങല്ലൂരില്‍ കോഴിബലി തടഞ്ഞതാണ്. ഇത് ലംഘിച്ച് മൃഗബലി നടത്തുമെന്ന് പോസ്റ്ററടിച്ചാണ് വിശ്വാസികളെ അറിയിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ക്ഷേത്രനടക്കല്‍ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. നിലവില്‍ മീനഭരണിക്ക് പത്തു ദിവസം മുന്‍പ് കോഴിക്കല്ലു മൂടല്‍ എന്ന ചടങ്ങ് നടക്കാറുണ്ട്. ജന്തുഹിംസ പൊതുക്ഷേത്രങ്ങളില്‍ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണിത്. പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നുണ്ട്.

കൊവിഡ് 19 പ്രതിരോധ നടപടിക്കിടെ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കോഴി വെട്ടി ആചാരം നടത്തുന്നത് തടയണമെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നത്. കൂടാതെ മൃഗബലി ആചാരം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നിയമവിരുദ്ധ നീക്കമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂര്‍ മേഖലാ കമ്മറ്റി നല്‍കിയ പരാതിയില്‍ പറയുന്നു. മൃഗബലി നിരോധന നിയമം ലംഘിക്കുവാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂര്‍ മേഖലാ കമ്മറ്റി മുഖ്യമന്ത്രി, തൃശൂര്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍, കൊടുങ്ങല്ലൂര്‍ ദേവസ്വം മാനേജര്‍, കൊടുങ്ങല്ലൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍, കൊടുങ്ങല്ലൂര്‍ നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

കോഴിക്കല്ല് മൂടല്‍ ചടങ്ങിലൂടെ കോഴിയുടെ രക്തം വീണതായി കണക്കാക്കും. ഈ ചടങ്ങാണ് കോഴിയെ വെട്ടി പുനസ്ഥാപിക്കുന്നത്. പ്രതീകാത്മകമായി നടത്തുന്നത് പോലും നിയമലംഘനമാണ്. ശബരിമല പോലെയൊരു പ്രശ്‌നമാക്കി ഇതിനെ ഉയര്‍ത്തിക്കൊണ്ട് വരാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്.
വി.മനോജ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചടങ്ങ് നടത്തരുതെന്ന് പറയുന്നത് ആചാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സംഘാടകര്‍ ദ ക്യുവിനോട് പ്രതികരിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കോഴി വെട്ട് ചടങ്ങ് വിപുലമായി നടത്തുന്നില്ല. ചടങ്ങ് പുനഃസ്ഥാപിക്കുമെന്ന തീരുമാനം മാറ്റില്ലെന്നും സംഘാടകര്‍ അറിയിച്ചു.അടുത്ത വര്‍ഷം കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കും. ആചാരവിഷയങ്ങളില്‍ ഇടപെടില്ലെന്ന് 2015ലും 2018ലും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മൃഗബലി ക്ഷേത്രങ്ങളില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതില്‍ ധാര്‍മ്മികതയില്ല.

ആചാരങ്ങളുടെ ഭാഗമായാലും കടയില്‍ ഇറച്ചിക്കായി കോഴിയെ വെട്ടിയാലും കൊല കൊല തന്നെയാണ്. മൃഗ-പക്ഷി നിയമം ആചാരത്തിനെ മാത്രമായി എങ്ങനെയാണ് ബാധിക്കുന്നത്. ആചാര സ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റമാണിത്.
സംഘാടകര്‍

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT