Special Report

‘ആദിവാസി ഭൂമി എന്‍ജിഒകള്‍ പാട്ടത്തിനെടുക്കേണ്ട’; എച്ച്ആര്‍ഡിഎസിന് സര്‍ക്കാരിന്റെ പൂട്ട്

എ പി ഭവിത

ആദിവാസി ഭൂമിയിലെ എച്ച്ആര്‍ഡിഎസിന്റെ പാട്ടകൃഷിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന പദ്ധതിക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുക്കാന്‍ എന്‍ജിഒയ്ക്ക് അധികാരമില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അഞ്ച് വര്‍ഷത്തേക്ക് 5000 ഏക്കര്‍ പാട്ടത്തിനെടുക്ക് ഔഷധകൃഷി ചെയ്യാനായിരുന്നു പദ്ധതി. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണകുമാര്‍ പ്രസിഡന്റായിട്ടുള്ള എന്‍ജിഒയാണിത്. ആദിവാസികളുടെ ഭൂമിയില്‍ നിയമവിരുദ്ധമായി പാട്ടക്കരാറുണ്ടാക്കുന്നതായി ദ ക്യു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘കര്‍ഷക’ എന്ന പേരിലായിരുന്നു എച്ച് ആര്‍ ഡി എസ് ഇന്ത്യ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ഔഷധ സസ്യകൃഷി പദ്ധതി നടപ്പിലാക്കാനുള്ള നീക്കം നടത്തിയത്. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ തരിശുഭൂമിയിലായിരുന്നു പദ്ധതി. ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്ത് ഹിമാലയ, പതഞ്ജലി, ജാബര്‍ എന്നീ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നല്‍കുമെന്നായിരുന്നു എച്ച്ആര്‍ഡിഎസ് ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാനുള്ള നീക്കം ഒറ്റപ്പാലം സബ്കളക്ടര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എച്ച് ആര്‍ഡിഎസിന്റെ അപേക്ഷ ജില്ലാ കളക്ടര്‍ റവന്യൂ, കൃഷി, പട്ടികജാതി പട്ടിക വര്‍ഗവകുപ്പുകള്‍ക്ക് കൈമാറിയിരുന്നു. പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്ന് മൂന്ന് വകുപ്പുകളുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ മറുപടി നല്‍കി. കൃഷി വകുപ്പും പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി നടത്തുന്ന മില്ലറ്റ് ഗ്രാം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.ആദിവാസികളുടെ ഭൂമിയില്‍ അവര്‍ തന്നെ കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ പദ്ധതി. ഇതിന് സമാന്തരമായി എന്‍ജിഒ കാര്‍ഷിക വികസന ഏജന്‍സി രൂപീകരിക്കുകയും ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി പാട്ടത്തിനെടുക്കുകയും നയപരമായ കാര്യങ്ങളില്‍ തീരുമാനെടുക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നുമാണ് മറുപടി ലഭിച്ചിരിക്കുന്നത്.

പാട്ടകൃഷിക്ക് പുറമേ ആദിവാസികള്‍ക്കായി വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയും എച്ചആര്‍ഡിഎസ് നടപ്പാക്കുന്നുണ്ട്. ആദിവാസികളുടെ ഭൂമിയില്‍ കരാരുണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഐടിഡിപി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് പാട്ടക്കരാറെന്ന് ആദിവാസികളെ വിശ്വസിപ്പിച്ച് 35 വര്‍ഷത്തേക്കുള്ള കരാറില്‍ കുരുക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT