Special Report

സുരക്ഷയല്ല, ജൻഡറാണ് പ്രശ്നം; ഹോസ്റ്റൽ കർഫ്യൂവിനെതിരെ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ

അലി അക്ബർ ഷാ

പെൺകുട്ടികൾ ഒമ്പതര കഴിഞ്ഞാൽ ഹോസ്റ്റലിന് പുറത്തിറങ്ങരുത്. ആൺകുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും പുറത്തിറങ്ങാം. നിയമം എല്ലാവർക്കുമുള്ളതല്ലേ. ഞങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അതിന് വേണ്ട നടപടികൾ സ്വീകരിക്കണം. അല്ലാതെ ഞങ്ങളെ പൂട്ടിയിടലല്ലല്ലോ അതിനുള്ള പരിഹാരം.

കോളേജ് ഹോസ്റ്റലിലെ സമയക്രമത്തിലെ ലിം​ഗവിവേചനത്തിനെതിരെ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ സമരത്തിലാണ്. ​ഗേൾസ് ഹോസ്റ്റലിനും ബോയ്സ് ഹോസ്റ്റലിനും ഒരുപോലെ ബാധകമായ ഒമ്പതരക്ക് ശേഷമുള്ള ഹോസ്റ്റൽ കർഫ്യൂ ​പക്ഷേ പെൺകുട്ടികൾക്ക് മാത്രമേ ബാധകമാകുന്നുള്ളു എന്നും ആൺകുട്ടികൾക്ക് ഏതുസമയത്തും ഹോസ്റ്റലിന് പുറത്തിറങ്ങാമെന്നും വിദ്യാർഥിനികൾ ദ ക്യുവിനോട് പറഞ്ഞു.

'രാത്രികൾ പെൺകുട്ടികൾ‌ക്ക് സുരക്ഷിതമല്ലെന്ന് പറഞ്ഞാണ് ഞങ്ങളെ പൂട്ടിയിടുന്നത്. അങ്ങനെ ഞങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അതിന് വേണ്ട നടപടികൾ സ്വീകരിക്കണം. അല്ലാതെ ഞങ്ങളെ പൂട്ടിയിടലല്ലല്ലോ അതിനുള്ള പരിഹാരം'.

മെഡിക്കൽ പ്രൊഫഷൻ ആണെന്നോ പെണ്ണെന്നോ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യേണ്ട ഇടമാണെന്നും നാളെ ഡോക്ടർമാരാകേണ്ട തങ്ങളെ ജെൻഡറിന്റെ പേരിൽ വേർതിരിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർഥിനികൾ പറയുന്നു.

സുരക്ഷയുടെ പേരിൽ ഭരണഘടനാപരമായ അവകാശങ്ങൾ പോലും തടയാൻ ശ്രമിക്കുന്ന നടപടി അം​ഗീകരിക്കില്ല. ഹോസ്റ്റൽ കർഫ്യൂ പിൻവലിക്കണമെന്നും, അതുവരെ സസമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥിനികൾ ദ ക്യുവിനോട് പറഞ്ഞു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT