Special Report

ഫെഫ്ക അംഗസംഘടനയില്‍ സാമ്പത്തിക തിരിമറി ആരോപണം, അടിയന്തര യോഗം

പ്രൊഡ.എക്‌സിക്യുട്ടീവ് യൂണിയനില്‍ 6 ലക്ഷത്തിന്റെ ക്രമക്കേടെന്ന് കത്ത്

ഫെഫ്കയുടെ അംഗസംഘടനയായ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയനില്‍ സാമ്പത്തിക തിരിമറി നടന്നെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം. എക്‌സിക്യുട്ടീവ് യൂണിയന്‍ നേതൃത്വത്തിലുള്ളവര്‍ ആറ് ലക്ഷത്തിന്റെ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങളായ ഷിബു ജി സുശീലന്‍, എല്‍ദോ സെല്‍വരാജ്, ഡേവിസണ്‍ സി.ജെ, ഹാരിസ് ദേശം എന്നിവര്‍ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് കത്ത് നല്‍കി. പ്രശ്‌നപരിഹാരത്തിന് ബി ഉണ്ണിക്കൃഷ്ണന്‍ ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ട്. അഴിമതിക്ക് നേതൃത്വം നല്‍കിയ നിലവിലെ ഭാരവാഹികളെ പിപിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ അംഗങ്ങള്‍ സാമ്പത്തിക തിരിമറി ആരോപിച്ച് ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ദ ക്യു'വിന് ലഭിച്ചു.

ഫെഫ്ക എക്‌സിക്യുട്ടീവ് യൂണിയനിലെ അംഗങ്ങള്‍ക്ക് രണ്ട് തരം ഫാമിലി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയെന്നും കത്തില്‍ ആരോപിക്കുന്നു. 2013-14 മുതല്‍ രണ്ട് തട്ടില്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതായി കത്തില്‍ പറയുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ തലപ്പത്തുള്ള ചിലര്‍ക്ക് രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ആണ്. ഇവരില്‍ ഓരോ ആളുകള്‍ക്കും 16,000 വീതം ഫെഫ്കയുടെ യൂണിയന്‍ ഫണ്ടില്‍ നിന്നാണ് പ്രിമിയം അടക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. ഇങ്ങനെ ആറ് ലക്ഷത്തോളം രൂപ ഇതുവരെ യൂണിയന്‍ ഫണ്ടില്‍ നിന്ന് വകമാറ്റിയെന്നാണ് കത്തിലെ ആരോപണം.

ബൈലോ പ്രകാരം അംഗങ്ങള്‍ക്ക് ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കാമെന്ന് വ്യവസ്ഥയുള്ളതിനാല്‍ അത് പ്രകാരം അന്വേഷിച്ചപ്പോഴാണ് ക്രമക്കേട് ബോധ്യപ്പെട്ടത്. കണക്കുകള്‍ ഫെഫ്കയുടെ ഭാഗമായ ആള്‍ തന്നെയാണ് ഓഡിറ്റ് ചെയ്തതെന്നും കത്തില്‍ പറയുന്നു. ഇന്‍ഷുറന്‍സ് ഇനത്തില്‍ യൂണിയനില്‍ നിന്ന് പോയ ആറ് ലക്ഷം തിരികെപ്പിടിക്കണമെന്നും കത്തിലുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT