Special Report

'അകത്ത്ന്ന് ഓട്ടുന്ന കാര്‍ വാങ്ങണം, കുറച്ച് മുട്ടായി', റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ഫായിസിന് പറയാനുള്ളത്

'ചെലോല്‍ത് ശരിയാകും, ചെലോല്‍ത് ശരിയാവൂല്ല', ഫായിസിന്റെ വാക്കുകള്‍ പരസ്യവാചകമാക്കിയതിന് 10,000 രൂപയാണ് മില്‍മ റോയല്‍റ്റിയായി നല്‍കിയിരിക്കുന്നത്. ഒപ്പം പതിനാലായിരം രൂപ വില വരുന്ന ആന്‍ഡ്രോയിഡ് ടിവിയും മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും കൈമാറി. മലപ്പുറം കൊണ്ടോട്ടി കുഴിഞ്ഞോളം സ്വദേശിയായ നാലുവയസുകാരന്‍ മുഹമ്മദ് ഫയാസിന് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മില്‍മ അധികൃതര്‍ സമ്മാനവും റോയല്‍റ്റിയും വീട്ടിലെത്തി നല്‍കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മില്‍മ നല്‍കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നാട്ടിലെ പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായും നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടെ ഫായിസിനുമുണ്ട് ചില ആഗ്രഹങ്ങള്‍, 'അകത്ത്‌ന്നോട്ടുന്ന ഒരു കാറ് വേണം, പിന്നെ കുറച്ച് മുട്ടായിയും, കളര്‍ പെന്‍സിലും', ഫായിസ് ദ ക്യുവിനോട് പറഞ്ഞു.

ടിവി കിട്ടിയതുകൊണ്ട് ഇനി വീട്ടിലിരുന്ന് ക്ലാസുകള്‍ കേള്‍ക്കാമെന്നും ഫായിസ് പറയുന്നുണ്ട്. 'കഴിഞ്ഞ ബുധനാഴ്ച ആരും കാണാതെ എടുത്ത വീഡിയോ ആയിരുന്നു അത്. ഇങ്ങനെയാകുംന്നൊന്നും വിചാരിച്ചില്ല. ഇപ്പോ ഒത്തിരി സന്തോഷുണ്ട്. കുറേ ആളുകള്‍ വിളിച്ചു. കളിപാത്രങ്ങളൊക്കെ വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്', ഫായിസ് പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു ഫായിസിന്റെ വാചകം ഉപയോഗിച്ച് കൊണ്ടുള്ള മില്‍മയുടെ പരസ്യം പുറത്തുവന്നത്. ഫായിസിനെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെ വാചകങ്ങള്‍ ഉപയോഗിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കുട്ടിക്ക് റോയല്‍റ്റി നല്‍കണമെന്നാവശ്യപ്പെട്ട് പ്രമുഖരടക്കം രംഗത്തെത്തി. തുടര്‍ന്നായിരുന്നു കുട്ടിയുമായി സംസാരിക്കുമെന്നും, റോയല്‍റ്റി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മലബാര്‍ മില്‍മ എംഡി അറിയിച്ചത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT