Special Report

അടുത്ത മൂന്ന് മാസം മഴ ലഭിച്ചില്ലെങ്കില്‍ വരള്‍ച്ച; കാലാവസ്ഥ വ്യതിയാനം രൂക്ഷമായി ബാധിച്ചു തുടങ്ങിയെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം 

എ പി ഭവിത

തുലാവര്‍ഷവും വേനല്‍മഴയും കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷവും വരള്‍ച്ചയുണ്ടായേക്കുമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം. ഈ രണ്ട് കാലയളവില്‍ ആവശ്യമായ മഴ ലഭിക്കാതിരുന്നതാണ് 2018ലെ വരള്‍ച്ചയ്ക്ക് കാരണം. ഭൂഗര്‍ഭജലം സംഭരിക്കപ്പെടുന്നത് കുറയാന്‍ ഇടയാക്കും. മഴയുടെ പാറ്റേണ്‍ മാറുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൊണ്ടാണ്. വയനാട് വൈത്തിരിയില്‍ മഴദിനങ്ങള്‍ കുറയുന്നത് ഈ മാറ്റത്തിന്റെ തെളിവാണെന്നും സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോക്ടര്‍ വി പി ദിനേശന്‍ വ്യക്തമാക്കി. വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് സിഡബ്ലുയുആര്‍ഡിഎം(cwrdm) ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.

കേരളത്തില്‍ ഓരോ മാസവും കിട്ടുന്ന മഴയാണ് ഭൂഗര്‍ഭജലമായി സംഭരിക്കപ്പെടുന്നത്. ഓഗസ്റ്റ് അവസാനം വരെ കിട്ടിയിരിക്കുന്ന മഴ കിട്ടേണ്ട അളവില്‍ കിട്ടി കഴിഞ്ഞു. 2100 ലിറ്റര്‍ മില്ലിമീറ്റര്‍ മഴ കിട്ടി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നെങ്കിലും ഓഗസ്റ്റില്‍ അധികമഴ ലഭിച്ചതോടെ പരിഹരിക്കപ്പെട്ടു.
സെപ്റ്റംബര്‍ വരെ ലഭിക്കേണ്ട മഴ ഇതിനകം ലഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 450 മില്ലിലിറ്റര്‍ മഴ ലഭിക്കണം. അതില്‍ ഏറ്റക്കുറച്ചിലുണ്ടായാല്‍ വരള്‍ച്ചയിലേക്ക് നീങ്ങാം. 
വി പി ദിനേശന്‍  

കാടുള്ള പ്രദേശങ്ങളില്‍ മഴ കുറയുമ്പോള്‍ പുഴകളിലും തണ്ണീര്‍ത്തടങ്ങളിലും ജലം കുറയാന്‍ ഇടയാക്കും. കാട്ടില്‍ പെയ്യുന്ന മഴ പുഴകളിലേക്ക് പതുക്കെയാണെത്തുന്നത്. ഇത് ഭൂഗര്‍ഭജലം കൂടുതല്‍ ലഭിക്കാന്‍ ഇടയാക്കും. വേനല്‍ക്കാലത്ത് പുഴകളിലെത്തുന്നത് വനമേഖലയില്‍ ഇങ്ങനെ സംഭരിച്ച ഭൂഗര്‍ഭജലമാണ്. സൂക്ഷമകാലാവസ്ഥയില്‍ ആണ് വനത്തിന്റെ ശോഷണം പ്രകടമാകുക.

കാലാവസ്ഥ വ്യതിയാനം ഗുരുതരമായി ബാധിക്കുന്ന മേഖലകള്‍ക്ക് തൊട്ട് താഴെയാണ് കേരളം. പ്രളയവും വരള്‍ച്ചയും അതിന്റെ ലക്ഷണങ്ങളാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വൈത്തിയിരിയില്‍ മഴദിനങ്ങള്‍ 130 ല്‍ നിന്ന് 110 ആയി മാറി. സംസ്ഥാനത്ത് ഏറ്റവും മഴ ലഭിച്ചിരുന്ന സ്ഥലമാണിത്. എക്കല്‍ പുഴയില്‍ അടിഞ്ഞു കൂടുന്നത് വരള്‍ച്ചയ്ക്ക് ഇടയാക്കുന്നില്ലെന്നാണ് സിഡബ്ലുയുആര്‍ഡിഎമ്മിന്റെ നിരീക്ഷണം.

ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ മണ്ണും അവശിഷ്ടങ്ങളും ഒലിച്ച് പുഴകളിലേക്കെത്തും. അതില്‍ എക്കലും ഉള്‍പ്പെടും. ഇത് പുഴയുടെ അടിത്തട്ടിലേക്ക് വെള്ളം ഇറങ്ങുന്നത് തടസ്സപ്പെടുത്തുന്നുണ്ട്. മഴക്കാലത്ത് മേല്‍മണ്ണ് ഒഴുകി പോകുന്നത് 'അക്വിഫര്‍'ന്റെ (വെള്ളം പിടിച്ചു നിര്‍ത്തുകയും ഭൂഗര്‍ഭജലത്തിന്റെ അളവ് കൂട്ടുകയും ചെയ്യുന്ന മണ്‍ പാളി) കട്ടി കുറയ്ക്കും. കഴിഞ്ഞ വര്‍ഷവും വരള്‍ച്ചയ്ക്ക കാരണമിതാണ്.

മഴയുടെ പാറ്റേണ്‍ മാറുന്നു

സംസ്ഥാനത്ത് മഴയുടെ സ്വഭാവം മാറുന്നുവെന്ന് ഡോക്ടര്‍ വി പി ദിനേശ് പറയുന്നു. രണ്ട് വര്‍ഷമായിട്ട് മാറ്റം പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 ശതമാനം മഴക്കുറവുണ്ടായിരുന്നു. ജൂലൈയില്‍ 26 ശതമാനം കുറഞ്ഞു. ഓഗസ്തില്‍ മൂന്ന് മാസം കിട്ടേണ്ട മഴ ഒന്നിച്ച് ലഭിച്ചു. സെപ്തംബര്‍ മുതല്‍ മഴ വീണ്ടും കുറഞ്ഞു. വേനല്‍മഴ ലഭിച്ചില്ല.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കിട്ടേണ്ട മഴ ലഭിക്കാതിരുന്നതാണ് കഴിഞ്ഞ വരള്‍ച്ചയ്ക്ക ഇടയാക്കിയത്. 400 മില്ലിമീറ്റര്‍ മഴ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ കിട്ടും. പല ജില്ലകളിലും ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ഇതിലെ അമ്പത് ശതമാനത്തോളം കുറവ് വന്നു. ഈ സെപ്റ്റംബറില്‍ മഴ കുറഞ്ഞേക്കും. ഒക്ടോബറില്‍ കൂടുതല്‍ മഴ ലഭിക്കുകയും നവംബറില്‍ കുറച്ചും ഡിസംബറില്‍ തീരെ ലഭിക്കാതിരിക്കുകയും ചെയ്താലും ജലക്ഷാമമുണ്ടാകും.

കാലാവസ്ഥ വ്യതിയാനം പ്രകടമാകുന്നു

കാലാവസ്ഥ വ്യതിയാനത്തിന് മാറ്റം സംഭവിച്ചതിന്റെ തെളിവാണിതെന്ന് ശാസ്ത്രലോകം. അധികമഴയും മഴയില്ലായ്മയും സംസ്ഥാനത്തുണ്ടാകുന്നു. ജൂണ്‍ ഒന്ന് മുതലാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത്. ഓഗസ്ത് 27 വരെയുള്ള കണക്ക് പ്രകാരം പാലക്കാടും കോഴിക്കോടുമാണ് കൂടുതല്‍ മഴ ലഭിച്ചത്. 19 ശതമാനം വരെ മഴയാണ് നോര്‍മല്‍. 20 ശതമാനത്തില്‍ കൂടുലാകുമ്പോള്‍ അധികമഴ ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. കിട്ടേണ്ടതിനേക്കാള്‍ 26 ശതമാനം വരെ അധിക മഴ ഈ രണ്ട് ജില്ലകളില്‍ ലഭിച്ചു.

കാലാവസ്ഥ വ്യതിയാനം ഗൗരവമായ പ്രശ്‌നങ്ങളുണ്ടാക്കുന്ന മേഖലയായി കേരളവുമുണ്ട്. ഇത്തവണ കൂടുതല്‍ മഴ ലഭിച്ചു. ഇനി മഴ ലഭിക്കാതെയിരിക്കാനും സാധ്യതയുണ്ട്. മഴലഭ്യതയുടെ പാറ്റേണ്‍ നോക്കി കൂടുതലാണോ കുറവാണോ ലഭിക്കുന്നതെന്ന് പഠിക്കുന്നുണ്ട്. താഴോട്ടേക്കാണ് പോകുന്നത്. വാര്‍ഷിക മഴ ലഭ്യത 3000 മില്ലി ലിറ്ററാണെന്നാണ് കരുതുന്നത്. നൂറ് വര്‍ഷത്തെ കണക്ക് 2923 മില്ലി ലിറ്റര്‍ ആണ് ഇപ്പോള്‍. 77 മില്ലി ലിറ്റര്‍ കുറഞ്ഞു.

വയനാട്ടിലെ കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറായി. ജില്ലയെ മൂന്ന് മേഖലയായി തിരിച്ചാണ് പഠനം. ഇവിടെ മൂന്ന് രീതിയിലാണ് മഴ ലഭിക്കുന്നത്. വൈത്തിരിയില്‍ 4000 മില്ലി ലിറ്റര്‍ മഴ ലഭിക്കുമ്പോള്‍ മാനന്തവാടിയില്‍ 2500 ഉം അമ്പലവയലില്‍ 2000 മില്ലി ലിറ്ററുമാണ് ലഭിക്കുന്നത്. അമ്പലവയലില്‍ കഴിഞ്ഞ വര്‍ഷം അമ്പത് ശതമാനത്തിന്റെ കുറവുണ്ടായി. ആയിരം മില്ലി ലിറ്ററിന് താഴെ മാത്രമാണ് മഴ ലഭ്യതയെന്നാണ് അതിന്റെ അര്‍ത്ഥം. വരള്‍ച്ചയിലേക്ക് ഈ മേഖല മാറുന്നു എന്നതിന്റെ തെളിവാണിത്. നാല് വര്‍ഷം തുടര്‍ച്ചയായി ഈ മേഖലയില്‍ മഴക്കുറവ് രേഖപ്പെടുത്തുന്നു. കിണറുകളും ജലാശയങ്ങളും വറ്റുകയും കൃഷികള്‍ നശിക്കുകയും ചെയ്യുന്നു. പ്രശ്‌നബാധിത മേഖലയായി ഇത് മാറുന്നു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT