Special Report

ഇബാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍; മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതികളാക്കിയേക്കും

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിജിലന്‍സ് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എം ഡിയായിരുന്ന മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും പ്രതികളാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലാരിവട്ടം പാലം അഴിമതിയില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബറിലായിരുന്നു ഇത്. വിജിലന്‍സിന്റെ കത്ത് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി നല്‍കുകയായിരുന്നു. ഇതില്‍ തീരുമാനമായതോടെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സംഘം നീങ്ങുന്നത്. നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്‌ററ് ചെയ്യുന്നതിനായി സ്പീക്കറുടെ അനുമതി തേടും.

മുഹമ്മദ് ഹനീഷിനെ സാക്ഷിയെന്ന നിലയില്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. മുഹമ്മദ് ഹനീഷിന്റെ നിര്‍ദേശപ്രകാരമാണ് കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയതെന്ന് ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും ഇക്കാര്യം സൂരജ് വെളിപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മൊഴി നല്‍കിയിട്ടുണ്ട്.

മുഹമ്മദ് ഹനീഷിന് നേരിട്ട് പങ്കില്ലെന്നും നോട്ടക്കുറവുണ്ടായെന്നുമായിരുന്നു അന്വേഷണസംഘം ആദ്യം എത്തിയ നിഗമനം. വിശദമായ അന്വേഷണത്തിലാണ് തെളിവ് ലഭിക്കുന്നത്. കിഡ്‌കോയിലെ ഉള്‍പ്പെടെ കൂടുതല്‍ ഉദ്യോഗസ്ഥരും പ്രതികളേയേക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT