Special Report

കൊച്ചി ബിനാലെ അഞ്ചാം ലക്കം ഈ വര്‍ഷം നടത്തും, ഓണ്‍ലൈന്‍ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുമെന്ന് ബോസ് കൃഷ്ണമാചാരി

ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങളുടെയും അവതരണങ്ങളുടെയും സാധ്യതകള്‍ ഈ കൊല്ലം ബിനാലെയില്‍ പ്രയോജനപ്പെടുത്തും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാകും ബിനാലെയുടെ അഞ്ചാം ലക്കം നടത്തുകയെന്ന് കൊച്ചി ബിനാലെ സഹസ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി. ബിനാലെ ജീവനക്കാര്‍, വൊളന്റീയര്‍മാര്‍, സന്ദര്‍ശകര്‍, തൊഴിലാളികള്‍, കലാകാരന്‍മാര്‍ എന്നിവരുടെ സുരക്ഷയും ആരോഗ്യവും പരിഗണിച്ചാണ് എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നതെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു.

സാഹചര്യം കണക്കിലെടുത്തതിന് ശേഷം മാത്രമാകും ബിനാലെ പ്രദര്‍ശനം സന്ദര്‍ശകര്‍ക്കായി തുറക്കുക. ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങളുടെയും അവതരണങ്ങളുടെയും സാധ്യതകള്‍ ഈ കൊല്ലം ബിനാലെയില്‍ പ്രയോജനപ്പെടുത്തും. ഓണ്‍-സൈറ്റ് പ്രദര്‍ശനം രൂപകല്‍പ്പന ചെയ്യുന്നതിലും ഭേദഗതികള്‍ വരുത്തുന്നുണ്ട്. വേദികള്‍ക്കുള്ളില്‍ സന്ദര്‍ശകരുടെ ഗതാഗതം നിയന്ത്രിതമാക്കും.

2020 പ്രതിസന്ധികളുടെ വര്‍ഷമാണ്, ഇത്തരമൊരു കാലഘട്ടത്തില്‍ കലയും സംസ്‌കാരവും പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെടരുത് എന്ന വിശ്വാസത്തില്‍നിന്നാണ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായ കരുതലുകളും ഭേദങ്ങളോടെയും ബിനാലെയുടെ അഞ്ചാം ലക്കവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും ബോസ് കൃഷ്ണമാചാരി.

'ആഗോള തലത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ള മഹാമാരിയാണിത്. ഈ സാഹചര്യത്തില്‍ അനുയോജ്യമായ ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെകിലും പൂര്‍ണ്ണമായും കലയും സംസ്‌കാരവും ഉപേക്ഷിക്കേണ്ടതല്ല എന്ന് കരുതുന്നു. മാത്രമല്ല പ്രാദേശികമായി വളരെ പേര്‍ക്ക് ജീവനോപായം കൂടി നല്‍കുന്ന ഒരു സംരംഭമാണ് ബിനാലെ.

ബിനാലെയുടെ ഭൂരിപക്ഷം സന്ദര്‍ശകര്‍ മലയാളികളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്. അന്താരാഷ്ട്ര കലാലോകത്തിലെ ക്യൂറേറ്റര്‍മാരും കലാകാരന്മാരും എഴുത്തുകാരും സാധാരണ ഗതിയില്‍ കൊച്ചിയില്‍ ബിനാലേയ്ക്ക് വരാറുണ്ട്. നിലവിലെ സാഹചര്യത്തില്‍ അവരുമായിട്ടുള്ള ഇടപാടുകള്‍ കൂടുതലും നമ്മുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയായിരിക്കും', ബോസ് കൃഷ്ണമാചാരി ദ ക്യുവിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT