James Arpookkara
Special Report

'പെണ്ണിനെ തെറി വിളിക്കുന്നവന് ജാമ്യമില്ലാവകുപ്പില്ലല്ലേ'; കേസിനെ ധൈര്യമായി നേരിടുമെന്ന് ഭാഗ്യലക്ഷ്മി

പെണ്ണിനെ തെറി വിളിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി. യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധിച്ചതില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും ഭാഗ്യലക്ഷ്മി ദ ക്യുവിനോട് പറഞ്ഞു. പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ളത് പോലെ കടുത്ത നടപടികള്‍ വിജയ് പി നായര്‍ക്കെതിരെയും പൊലീസ് സ്വീകരിക്കില്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്.

വെട്രിക്‌സ് സീന്‍ എന്ന യൂട്യൂബ് ചാനലിലൂടെ വെര്‍ബല്‍ റേപ്പും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയുമാണ് വിജയ് പി നായര്‍ നടത്തിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മിയും ദിയാ സനയും വിജയ് പി നായരെ മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഡിജിപി, എഡിജിപി, സൈബര്‍ സെല്‍, െ്രെകം ബ്രാഞ്ച് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ട് ഒരാഴ്ചയില്‍ കൂടുതലായി. ഒരു വിളി പോലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. യാതൊരു അനക്കവും ഇവിടെ സംഭവിച്ചിട്ടുമില്ല. നമുക്ക് സ്വയം നിയമം കയ്യിലെടുക്കാനും പാടില്ല, നമ്മള്‍ കേസ് കൊടുത്താല്‍ നടപടിയും ഉണ്ടാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്ജിലെത്തിയായിരുന്നു ഭാഗ്യലക്ഷ്മിയും ദിയ സനയും പ്രതിഷേധിച്ചത്. പുറത്തുവിട്ട വീഡിയോയില്‍ ഇവര്‍ വിജയ് പി നായരെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ടുണ്ട്.കേരളത്തിലെ സ്ത്രീകളെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നുവെന്ന് വിജയ് പി നായര്‍ കൈകൂപ്പി പറയുന്നതും വീഡിയോയിലുണ്ട്.

ചാനലിലൂടെ വെര്‍ബല്‍ റേപ്പും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയുമാണ് വിജയ് പി നായര്‍ നടത്തിയിരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെട്ട് ലൈംഗിക അധിക്ഷേപവും ഇയാള്‍ മാസങ്ങളായി തുടര്‍ന്നിരുന്നു. ലൈംഗിക വൈകൃതങ്ങളെ പ്രോത്സാഹിക്കുന്ന രീതിയിലായിരുന്നു വിജയ് പി നായരുടെ യൂട്യൂബ് ചാനലിന്റെ ഉള്ളടക്കം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT