News n Views

മഹാരാഷ്ട്ര: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സോണിയ ഗാന്ധി; ജനാധിപത്യത്തിലെ നാഴികക്കല്ലെന്ന് എന്‍സിപി

THE CUE

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് ബുധനാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മഹാവികാസ് അഘാഡി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും സോണിയ ഗാന്ധി പ്രതികരിച്ചു. ഫഡ്‌നാവിസ് ഇന്ന് തന്നെ രാജി വെയ്ക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്‍ പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലാണ് സുപ്രീംകോടതി ഉത്തരവെന്ന് എന്‍സിപി നേതൃത്വം പറഞ്ഞു. ബിജെപിയുടെ കളികള്‍ അവസാനിച്ചു. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും നവാബ് മാലിക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാവില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

നാളെ വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നിര്‍ദേശം നല്‍കി. രണ്ടാഴ്ചത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി.

മുഖ്യമന്ത്രി ഫഡ്‌നാവിസ് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് സഖ്യം അടിയന്തര ഹര്‍ജി നല്‍കുകയായിരുന്നു. ഗവര്‍ണര്‍ 14 ദിവസം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു ബിജെപിയുടെ വാദം. 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നല്‍കിയ കത്തും സര്‍ക്കാരുണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ച കത്തും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിജെപിയുടെ 105 അംഗങ്ങളും എന്‍സിപിയുടെ 54ഉം 11 സ്വതന്ത്രരും ഒപ്പമുണ്ടെന്നായിരുന്നു ബിജെപിയുടെ വാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

SCROLL FOR NEXT