News n Views

‘എന്‍എസ്എസിന് കാടന്‍ ചിന്ത’, ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ 

THE CUE

എന്‍എസ്എസ് നേതൃത്വത്തിന് കാടന്‍ ചിന്തയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയ ധ്രുവീകരണത്തിന് വഴിവെയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്‍എസ്എസിന് എല്ലായിടത്തും സവര്‍ണരെ പ്രതിഷ്ഠിക്കണം. ഇത്തരത്തില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയാല്‍ മറ്റുള്ളവരും ഇത് ചെയ്യില്ലേയെന്നും അദ്ദേഹം ചോദിച്ചു. എല്ലാം നേടിയിട്ട് ഒന്നും കിട്ടുന്നില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്‍എസ്എസ്. സംഘടനാ നേതൃത്വത്തിന് ഭ്രാന്താണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി നിലപാടെടുത്ത പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ഈഴവ സമുദായത്തോട് എന്നും അവഗണന കാട്ടുന്ന സംഘടനയാണ് എന്‍എസ്എസ്. ഈഴവവിരോധമാണ് അവര്‍ക്ക്. എവിടെയും ഈഴവനെ തകര്‍ക്കുകയാണ് എന്‍എസ്എസ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് അവര്‍.

ആര്‍ ശങ്കറും, വിഎസ് അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിമാരായപ്പോള്‍ അത് കണ്ടതാണ്. ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ നടത്തുകയാണ്. ആരുടെ തലയിലും കയറാമെന്ന മാടമ്പിത്തരം എല്ലാ കാലവും കേരളസമൂഹം സഹിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശരി ദൂരവും സമദൂരവുമെല്ലാം അടവാണ്. എന്‍എസ്എസ് യുഡിഎഫിന് ഒപ്പമാണെന്ന് വ്യക്തമാണ്. ഈ ഉപതെരഞ്ഞെടുപ്പ് പ്രസക്തമല്ലാത്തതിനാല്‍ ആര്‍ക്കും പിന്‍തുണ നല്‍കേണ്ടതില്ലെന്നാണ് എസ്എന്‍ഡിപി നിലപാടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT