News n Views

കിണറിലെ ശബ്ദം കേട്ടില്ലെന്നും ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്നും അനുപമ ; അഭയ കേസില്‍ സുപ്രധാന മൊഴി നല്‍കിയ സാക്ഷി കൂറുമാറി

THE CUE

സിസ്റ്റര്‍ അഭയ കേസില്‍ 50 ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി. അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരിപ്പും കണ്ടിരുന്നുവെന്നായിരുന്നു ഒപ്പം താമസിച്ചിരുന്ന അനുപമയുടെ ആദ്യ മൊഴി. കൂടാതെ രാത്രിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കിണറില്‍ എന്തോ വീഴുന്നതിന്റെ ശബ്ദം കേട്ടിരുന്നതായും മുന്‍പ് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ തിങ്കളാഴ്ച കേസില്‍ വിചാരണയാരംഭിച്ചപ്പോള്‍ അനുപമ കൂറുമാറി.

ശിരോവസ്ത്രവും ചെരിപ്പും കണ്ടിട്ടില്ലെന്നും കിണറില്‍ നിന്ന് ശബ്ദം കേട്ടിട്ടില്ലെന്നും സാക്ഷി വിസ്താരത്തിനിടെ അവര്‍ മൊഴി മാറ്റി. അന്നേ ദിവസം അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അനുപമ പറഞ്ഞത്. ഇതോടെ ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതോടെ സാക്ഷി കൂറുമാറിയതായി സിബിഐ കോടതി പ്രഖ്യാപിച്ചു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. കേസിന്റെ വിചാരണ തുടങ്ങി ആദ്യ ദിവസം തന്നെ സുപ്രധാന മൊഴി നല്‍കിയ സാക്ഷിയാണ് കൂറുമാറിയത്. 10 വര്‍ഷം മുന്‍പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അനുപമയുടെ മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് മൂന്ന് സാക്ഷികളെയാണ് വിസ്തരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ രണ്ടുപേര്‍ മരിച്ചതിനാലാണ് അനുപമയെ ആദ്യം വിസ്തരിച്ചത്. കൂറുമാറിയ സാഹചര്യത്തിലും ഇവരെ വിസ്തരിക്കുന്നത് തുടരും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT