News n Views

‘ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ ഒരേ നമ്പറില്‍ നിന്ന് 90 മെസേജുകള്‍’;ക്രമക്കേടില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷണം 

THE CUE

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ വധശ്രമ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവര്‍ പിഎസ്‌സിയുടെ പൊലീസ് പട്ടികയില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചത് പരീക്ഷാ കേന്ദ്രത്തില്‍ മൊബൈല്‍ ഉപയോഗിച്ചതിലൂടെയെന്ന് സംശയം. ഒന്നാം പ്രതിയായ എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് മുന്‍ സെക്രട്ടറിയും 17 ാം പ്രതിയും മുന്‍ യൂണിറ്റ് കമ്മിറ്റി അംഗവുമായ പ്രണവ് എന്നിവരുടെ ഫോണുകളിലേക്ക് പരീക്ഷാ സമയത്ത് അസാധരണമാംവിധം എസ്എംഎസുകള്‍ വന്നതായി പൊലീസ് പറയുന്നു.

ഒന്നേകാല്‍ മണിക്കൂറിനിടെ ഒരേ നമ്പറില്‍ നിന്ന് ഇവരുടെ ഫോണുകളിലേക്ക് 90 സന്ദേശങ്ങള്‍ വന്നതായാണ് പൊലീസ് കണ്ടെത്തല്‍. മെസേജുകള്‍ വന്ന മൊബൈല്‍ നമ്പറും ഉടമയാരെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്ദേശങ്ങള്‍ സൈബര്‍ പൊലീസ് വേര്‍തിരിച്ചെടുക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷയെഴുതി ഇവര്‍ പൊലീസ് പട്ടികയില്‍ ഇടംപിടിച്ചെന്നാണ് പിഎസ്‌സി പറയുന്നത്. ക്രമക്കേടിന്റെ വ്യാപ്തി സംബന്ധിച്ച് പിഎസ്‌സി പരിശോധിച്ചുവരികയാണ്.

കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പട്ടികയില്‍ ഇടംപടിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷ റദ്ദാക്കേണ്ടി വരും. അന്വേഷണ ശേഷം മാത്രം ഈ പട്ടികയില്‍ നിന്നുള്ള നിയമന നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്ന് പിഎസ്‌സി യോഗം തീരുമാനിച്ചു. കൂടുതല്‍ പേര്‍ ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയുമാണ്.ശിവരഞ്ജിത്ത്, പ്രണവ് എന്നിവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പിഎസ്‌സി സ്ഥിരമായി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു.

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

SCROLL FOR NEXT