News n Views

പോര്‍ഷെയും ഫോക്സ് വാഗണുമടക്കം കയറ്റിയ ചരക്ക് കപ്പലിന് തീപിടിച്ചു

നാലായിരത്തോളം ഫോക്സ്‌വാഗൺ കാറുകളടക്കം നിരവധി ആഡംബര കാറുകൾ കയറ്റിയ ഫെലിസിറ്റി എയ്‌സ്‌ കപ്പലിന് തീപിടിച്ചു. ഔഡി, പോർഷെ, ലംബോർഗിനി, ബുഗാറ്റി, ഫോക്സ്‌വാഗൺ തുടങ്ങിയ കാറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച അറ്റ്ലാന്റിക് സമുദ്രത്തിൽ അസോറസ് ദ്വീപിനു (പോർച്ചുഗൽ) സമീപത്തു വച്ചാണ് തീപിടിത്തമുണ്ടായത്.

കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരെയും പോർച്ചുഗീസ് നേവി രക്ഷപെടുത്തി കരയിലെത്തിച്ച് സമീപത്തെ ഹോട്ടലിലേക്ക് മാറ്റി.

ഫെബ്രുവരി 10ന് ജർമനിയിലെ എംഡെനിൽ നിന്ന് പുറപ്പെട്ട കപ്പൽ ബുധനാഴ്ച അമേരിക്കയിലെ റോഡ് ഐലൻഡിൽ എത്തേണ്ടതായിരുന്നു. കപ്പലിൽ ഫോക്സ് വാഗണിന്റെ 3965 കാറുകൾ ഉണ്ടായിരുന്നതായി കമ്പനി അറിയിച്ചു. പോർഷെയുടെ 1100 കാറുകളാണ് ഉണ്ടായിരുന്നത്.

656 അടി നീളമുള്ള ഫെലിസിറ്റി എയ്‌സ്‌ കപ്പലിന്റെ ഓപ്പറേഷൻ കൈകാര്യം ചെയ്യുന്നത് ജപ്പാനീസ് ഷിപ്പിംഗ് ലൈനായ മിറ്റ്സൂയി ഓ.എസ്.കെ ലൈൻസാണ്. കപ്പലിൽ ഉണ്ടായിരുന്ന കാറുകൾ ബുക്ക് ചെയ്ത പലര്‍ക്കും ഡെലിവറി വൈകുമെന്ന് ഡീലേഴ്‌സ് അറിയിച്ചിട്ടുണ്ട്. 2019ൽ ഗ്രാൻഡെ അമേരിക്കയുടെ ആഡംബര കാറുകൾ കയറ്റിയ ചരക്ക് കപ്പലിനും ഇതുപോലെ തീപിടിച്ചിരുന്നു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT