News n Views

കരാര്‍ ലംഘിച്ചെന്ന് പരാതി ; നടന്‍ ഷെയിന്‍ നിഗമിനെ പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ 

THE CUE

നടന്‍ ഷെയിന്‍ നിഗമിനെ പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. അടിയന്തര യോഗം ചേര്‍ന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തത്. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കരാര്‍ ലംഘിച്ചെന്ന പരാതിയിലാണ് നിര്‍മ്മാതാക്കുളടെ തീരുമാനം. ഷെയിന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. നടന്‍ തുടര്‍ച്ചയായി ഷൂട്ടിങ്ങിന് വരാതിരിക്കുന്നുവെന്ന് നിര്‍മ്മാതാക്കള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിക്കുകയും ചെയ്തു. ഷെയിന്‍ സഹകരിക്കാത്തത് കാരണം തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്നുവെന്ന് വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കുകയായിരുന്നു.

നേരത്തേ കരാര്‍ നിലനില്‍ക്കെ മറ്റൊരു പടത്തിന് വേണ്ടി മുടി വെട്ടി ലുക്ക് മാറ്റിയ സംഭവത്തില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം ഇരുസംഘടനകളും ഇപൈട്ട് തീര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വെയിലിന്റെ ചിത്രീകരണത്തിന് എത്താമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നടന്‍ സെറ്റില്‍ എത്താതിരിക്കുന്നുവെന്ന് ജോബി ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ സംവിധായകന്‍ ശരത്തിന് ഷെയിന്‍ അയച്ച ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. പ്രകൃതിക്കെതിരെയാണ് നിങ്ങള്‍ നീങ്ങുന്നത്. പ്രകൃതി തിരിച്ചടിക്കുമെന്നുമായിരുന്നു മെസേജ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT