News n Views

ഷഹ്‌ലയുടെ മരണം : പോസ്റ്റ്‌മോര്‍ട്ടമില്ലാതെ പാമ്പ് കടിയേറ്റത് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കുമെന്ന് ഹൈക്കോടതി 

THE CUE

വയനാട് സര്‍വ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതെ കേസ് എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ, കുട്ടിക്ക് പാമ്പ് കടിയേറ്റത് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കുമെന്നാണ് കോടതി ആരാഞ്ഞത്. സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകരായ സി.വി ഷജില്‍കുമാര്‍ പ്രിന്‍സിപ്പാള്‍ കെകെ മോഹനന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.

എന്നാല്‍ സാക്ഷികളും സാഹചര്യത്തെളിവുകളും മാത്രമേ ഇപ്പോള്‍ ഉളളൂവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഷഹ്‌ലയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നത്,ആരോപണവിധേയരായ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് അറിയിച്ചത്. കേസില്‍ രണ്ട് അധ്യാപകര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സംബന്ധിച്ച് വ്യത്യസ്ത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവര്‍ ഏത് തരത്തിലുള്ള വീഴ്ചയാണ് വരുത്തിയതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT