News n Views

‘മതത്തിന് അതിര്‍ത്തികളില്ല’; സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ ന്യൂനപക്ഷ പദവി ഹര്‍ജി തള്ളി സുപ്രീംകോടതി

THE CUE

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

സംസ്ഥാനങ്ങളുടെ അതിര്‍ത്തിക്കുള്ളിലല്ല മതം. അതുകൊണ്ട് തന്നെ മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നത് സംസ്ഥാനാടിസ്ഥാനത്തിലല്ല. ദേശീയാടിസ്ഥാനത്തിലാണ്.
ചീഫ് ജസ്റ്റിസ്

മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്ന ആവശ്യവും കോടതി തള്ളി. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നീ അഞ്ച് മതവിഭാഗങ്ങളെ ന്യൂനപക്ഷവിഭാഗമായി നിശ്ചയിച്ചുള്ള വിജ്ഞാപനം ചോദ്യം ചെയ്തുള്ളതാണ് ഹര്‍ജി.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് കോടതിയെ അറിയിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

4.52 മില്യൺ ടിക്കറ്റുകൾ; ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിൽ ഓൾ ടൈം റെക്കോർഡിട്ട് ലോക

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഇടക്കാല ഉത്തരവില്‍ കേന്ദ്രത്തിന് തിരിച്ചടി

എമ്മി അവാർഡ്‌സ് 2025: പുരസ്കാരങ്ങൾ വാരിക്കൂട്ടി അഡോളസെൻസ്, 15-ാം വയസിൽ ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ

ആ കാര്യത്തില്‍ ഞാന്‍ ദുല്‍ഖറുമായി ബെറ്റ് പോലും വച്ചിട്ടുണ്ട്: ചന്തു സലിം കുമാര്‍

ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

SCROLL FOR NEXT