News n Views

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാതെ കോടതി; ചിദംബരത്തിന്റെ അറസ്റ്റിന് സാധ്യത, മൂന്ന് കേന്ദ്രങ്ങളില്‍ അന്വേഷണം 

THE CUE

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി. പിഴവുള്ളതിനാല്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പിന്നീട് തിരുത്തിയെങ്കിലും കേസ് ബുധനാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല. അതിനാല്‍ ഇന്ന് ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയില്ല. ലിസ്റ്റ് ചെയ്യാതെ കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അറസ്റ്റ് തടഞ്ഞ് ഉത്തരവിടണമെന്ന വാദവും കോടതി അംഗീകരിച്ചിട്ടില്ല. ലിസ്റ്റ് ചെയ്ത കേസായി സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വരാത്ത സാഹചര്യത്തില്‍ സിബിഐക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് തടസങ്ങളില്ല.

തിരുത്തി നല്‍കിയ ഹര്‍ജി നാളെ മാത്രമാകും പരമോന്നത കോടതിയുടെ പരിഗണനയ്ക്ക് വരിക. ആദ്യം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിടുകയായിരുന്നു. എന്നാല്‍ അദ്ദേഹം രമണയുടെ ബഞ്ചിലേക്ക് മടക്കി. തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിക്കാനാകില്ലെന്ന് രമണ വ്യക്തമാക്കിയത്. സിബിഐയുടെ തടസ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ട്. അതിനാല്‍ രണ്ടും ഒരുമിച്ചാണ് ലിസ്റ്റ് ചെയ്യുക. അങ്ങനെയെങ്കില്‍ വ്യാഴ്ചയാകും ഇവ കോടതി പരിഗണിക്കുക. അതേസമയം സിബിഐ ആസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നു. ചിദംബരത്തിന്റെ അറസ്റ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇത്.

കോണ്‍ഗ്രസ് നേതൃത്വം നിഷേധിക്കുന്നുണ്ടെങ്കിലും ചിദംബരം ഒളിവിലാണെന്നാണ് സൂചന. അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നെങ്കിലും സിബിഐക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നിരുന്നില്ല. മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനായി അന്വേഷണം നടക്കുന്നതായാണ് വിവരം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്‌സ് ന്യൂസില്‍ അനധികൃതമായി 305 കോടിയിലധികം രൂപയുടെ വിദേശനിക്ഷേപം കൊണ്ടുവരാന്‍ കൂട്ടുനിന്നുവെന്നതാണ് ചിദംബരത്തിനെതിരായ കേസ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT